ഡോ. താജ് ആലുവ
കൊറോണയുടെ അടിയന്തര സാഹചര്യം മുൻനിർത്തി ലോകമെങ്ങും സർക്കാറുകള്‍ പ്രഖ്യാപിച്ച കർശന നടപടികള്‍ കടുത്ത പൗരാവകാശലംഘനങ്ങൾക്ക് വഴിവെക്കുന്നുവെന്ന വിമർശനം ദിനേന കൂടിവരുകയാണ്. സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഫോൺ ചോർത്തല്‍ മുതല്‍ സോഷ്യല്‍ ഡിസ്റ്റൻസിങ്ങിെൻറ പേരില്‍ കർഫ്യൂ നടപ്പാക്കാൻ പട്ടാളത്തെ ഉപയോഗിക്കുകയും അനുസരിക്കാത്തവരെ വെടിവെക്കാൻ ഉത്തരവിടുകയും ചെയ്യുന്നതുവരെയുള്ള ആത്യന്തിക നടപടികളാണ് ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നത്.
കൊറോണയുടെ അടിയന്തര സാഹചര്യം മുൻനിർത്തി ലോകമെങ്ങും സർക്കാറുകള്‍ പ്രഖ്യാപിച്ച കർശന നടപടികള്‍ കടുത്ത പൗരാവകാശലംഘനങ്ങൾക്ക് വഴിവെക്കുന്നുവെന്ന വിമർശനം ദിനേന കൂടിവരുകയാണ്. സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഫോൺ ചോർത്തല്‍ മുതല്‍ സോഷ്യല്‍ ഡിസ്റ്റൻസിങ്ങിെൻറ പേരില്‍ കർഫ്യൂ നടപ്പാക്കാൻ പട്ടാളത്തെ ഉപയോഗിക്കുകയും അനുസരിക്കാത്തവരെ വെടിവെക്കാൻ ഉത്തരവിടുകയും ചെയ്യുന്നതുവരെയുള്ള ആത്യന്തിക നടപടികളാണ് ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നത്.
വൈറസ്ബാധയെക്കുറിച്ച്
അറിയാനും വ്യാപനം നിയന്ത്രിക്കാനുമെന്ന ന്യായത്തിലാണ്
പൗരരുടെ ഫോണിലേക്ക് ഭരണകൂടങ്ങള്‍ ആദ്യം
നുഴഞ്ഞുകയറിയത്. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇസ്രായേല്‍
തുടങ്ങിയ രാജ്യങ്ങള്‍ പൗരരുടെ ഫോണ്‍ ലൊക്കേഷൻ അറിയാനുള്ള
സോഫ്റ്റ് വെയറുകള്‍, സി.സി.ടിവി ദൃശ്യങ്ങള്‍, ക്രെഡിറ്റ്
കാർഡ് വിവരങ്ങള്‍ തുടങ്ങിയവ വ്യാപകമായി
ഉപയോഗപ്പെടുത്തിയാണ് ഇത് നിർവഹിക്കുന്നത്. ആർക്കും
കുറ്റപ്പെടുത്താനാവാത്ത അനിതരസാധാരണ സ്ഥിതിവിശേഷം
ദുരുപയോഗം ചെയ്താണ് സകല മാധ്യമങ്ങളും ഉപയോഗപ്പെടുത്തി
ഭരണകൂടങ്ങള്‍ ഇപ്പണിക്ക് മുതിരുന്നത്. ചൈന പോലുള്ള
രാജ്യങ്ങള്‍ ഫോണ്‍ ട്രാക്കിങ്ങാണ് ഇതിന് ഏറ്റവും നന്നായി
ഉപയോഗപ്പെടുത്തിയത്.
പൊതുസുരക്ഷക്ക് ഇത്തരം
നടപടികളെടുക്കാനുള്ള ഭരണകൂട അവകാശം നിലനില്‍ക്കെ,
വ്യക്തിയുടെ സ്വകാര്യതകളിലേക്ക് കടന്നുകയറുന്നതിെൻറ
അതിരുകളൊക്കെ പാടേ ലംഘിച്ചാണ് ഈ പ്രക്രിയ മുന്നേറുന്നത്.
കൊറോണ പ്രതിസന്ധി കടന്നുപോയാലും സർക്കാറുകള്‍ ഇതൊരു
തഞ്ചമായിക്കണ്ട് സകല പൗരാവകാശങ്ങളും ഈ വിഷയത്തില്‍
ലംഘിക്കുമെന്ന് ഉറപ്പായി.
കോവിഡ്
നിരീക്ഷിക്കുന്ന മറവില്‍ എല്ലാവരുടെയും
സ്വകാര്യതയിലേക്ക് കടന്നുകയറി ധാരാളം വിവരങ്ങള്‍ ചൈന
ചോർത്തിയെടുത്തു. ഐറിസ് സ്കാൻ ഉള്‍പ്പെടെയുള്ള
ബയോമെട്രിക് വിവരങ്ങളുപയോഗപ്പെടുത്തി നേരത്തെ ശേഖരിച്ച
വ്യക്തിഗത വിവരങ്ങളോടൊപ്പം ആരോഗ്യവിവരങ്ങളും മറ്റുപല
സ്വകാര്യവിവരങ്ങളും ചേർത്ത് ആരോഗ്യവകുപ്പും പൊലീസും
ഉപയോഗപ്പെടുത്തുകയായിരുന്നു.
ലണ്ടനിലെ
യൂനിവേഴ്സിറ്റി കോളജില്‍ അസോസിയേറ്റ് പ്രഫസറായ ദക്ഷിണ
കൊറിയക്കാരൻ ഡോ. ജുങ് വോൻ സണ്‍ ഈയടുത്ത് നാട്ടില്‍
പോയപ്പോള്‍ അധികൃതർ ആദ്യം ആവശ്യപ്പെട്ടത് മൊബൈല്‍
ഫോണില്‍ ഒരു ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാനാണ്. ദിവസവും ഈ
ആപ്പിലൂടെ അദ്ദേഹത്തിെൻറ ആരോഗ്യവിവരങ്ങള്‍ അവർ
ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. കൊറോണ
ലക്ഷണങ്ങളുണ്ടെങ്കില്‍ നടപടിയെടുക്കലായിരുന്നു ലക്ഷ്യം.
എന്നുമാത്രമല്ല, ഈ ആപ്പുപയോഗിച്ച് അദ്ദേഹം അനുമതി കൂടാതെ
വീടുവിട്ടുപോകുന്നുണ്ടോ എന്നും അധികൃത൪ നിരീക്ഷിച്ചു.
അങ്ങനെ പോകുന്നവർക്ക് പതിനായിരം ഡോളറാണ് പിഴ
നിശ്ചയിച്ചിരുന്നത്. ഒരാള്‍ക്ക് കൊറോണ ബാധയുണ്ടെന്നു
തെളിഞ്ഞാല്‍ അയാളുടെ വിവരങ്ങള്‍ ഉടൻതന്നെ ആപ്പില്‍
ചേർക്കുകയും അത് ഗവണ്‍മെൻറ് വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുകയും ചെയ്യും. അതോടെ അയാളുടെ സകല
നീക്കങ്ങളും എല്ലാവർക്കും അറിയാമെന്ന നിലയായി.
ഇസ്രായേലിൽ
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഴുവൻ വ്യക്തികളുടെയും
ലൊക്കേഷൻ അടിസ്ഥാനമാക്കിയ വിവരങ്ങള്‍ ഗവണ്‍മെൻറ്
കൈക്കലാക്കി. ഇറ്റലിയിലും മൊബൈൽ വിവരങ്ങളുപയോഗിച്ചാണ്
ആളുകള്‍ ലോക്ഡൗണ്‍ ലംഘിക്കുന്നുണ്ടോയെന്ന്
നിരീക്ഷിക്കുന്നത്. സിംഗപ്പൂരിലും രോഗം ബാധിച്ചവരുടെ സകല
വിവരങ്ങളും പുറത്തുവിട്ട് അവർ ആരുമായൊക്കെ സമ്പർക്കം
പുലർത്തിയെന്നറിയാനുള്ള ശ്രമമാണ് നടത്തിയത്.
അമേരിക്കയില്‍, ഫേസ്ബുക്ക് പോലുള്ള വൻകിട ടെക്നോളജി
കമ്പനികളെ കൂട്ടുപിടിച്ചാണ് വ്യക്തികളുടെ സഞ്ചാരഗതി
പരിശോധിച്ചത്.
യുദ്ധസമാനമാണ് രാജ്യങ്ങളുടെ
സ്ഥിതിയെന്ന് സർക്കാറുകള്‍ പ്രഖ്യാപിക്കുമ്പോഴും
യുദ്ധത്തില്‍പോലും അനിയന്ത്രിതമായി ഇങ്ങനെ
വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാൻ അധികൃതർക്ക്
അവകാശമില്ലെന്ന് വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ച്
പഠനം നടത്തുന്ന ആഗോള ഏജൻസിയായ ‘പ്രൈവസി
ഇൻറർനാഷനലി’െൻറ സ്ട്രാറ്റജി ഡയറക്ടറായ അലസാന്ദ്ര
കോർബിയൻ പറയുന്നു. കോവിഡ് പ്രതിരോധത്തിനുവേണ്ടി ഇപ്പോൾ
ഉപയോഗപ്പെടുത്തുന്ന ധാരാളം വ്യക്തിഗത വിവരങ്ങള്‍
ഉപയോഗപ്പെടുത്തി ഇനിയങ്ങോട്ട് രാഷ്ട്രീയ
പ്രകടനങ്ങളെയും മതപരമായ ചടങ്ങുകളെയും പല രാജ്യങ്ങളും
നിയന്ത്രിക്കാനുള്ള സാധ്യത ഏറെയാണെന്ന് അദ്ദേഹം
മുന്നറിയിപ്പ് നൽകുന്നു.
പലപ്പോഴും
രാഷ്ട്രീയ നേതൃത്വത്തിന് ഇതൊരു അവസരമാണ്.
സമാധാനസമയത്ത് എടുക്കാൻ മടിക്കുന്ന പല നടപടികളും
ഗവണ്മെൻറുകള് ഇപ്പോൾ എടുക്കുന്നത് പലതരം സൂചനകള്‍
നല്കുന്നു. ചരിത്രം പറയുന്നത് ഈ നടപടികളിനി
പിൻവലിക്കാൻ ഗവണ്മെൻറുകള് മടി കാണിക്കുമെന്നാണ്.
ചെറിയ ഇടവേളക്ക് വേണ്ടി എടുത്ത ഇത്തരം നടപടികള്‍
ഏറെക്കാലം തുടർന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. 2001
സെപ്റ്റംബ൪ 11ലെ ഭീകരാക്രമണ സന്ദർഭത്തില്‍ അമേരിക്ക
താല്‍ക്കാലികമായെടുത്ത പല നടപടികളും 19 വർഷം
പിന്നിട്ടിട്ടും പിൻവലിച്ചിട്ടില്ല. ദേശസുരക്ഷ
കാരണങ്ങളാകുമ്പോള്‍ ജനങ്ങൾ എതിർപ്പിനു മടിക്കുകയും
പിന്നീട് അത് പതിവാകുകയും ചെയ്യും. 2016 ലെ റിയോ
ഒളിമ്പിക്സ് സമയത്ത് പൊതുസുരക്ഷക്കായി ബ്രസീല്‍
ഏർപ്പെടുത്തിയ പല താല്‍ക്കാലിക നടപടികളും ഇപ്പോഴും
തുടരുകയാണ്. റിയോ ഡെ ജനീറോയും പരിസരപ്രദേശങ്ങളും
മുഴുവനായി കാമറപ്പിടിയിലാണ്. എന്നാലോ, ലോകത്ത്
ഏറ്റവുമധികം കൊലപാതകങ്ങള്‍ നടക്കുകയും
മയക്കുമരുന്ന്-അധോലോക മാഫിയകള്‍ വിഹരിക്കുകയും
ചെയ്യുന്ന നഗരങ്ങളിലൊന്നു റിയോ ഡെ ജനീറോയാണ്. അഥവാ,
കുറ്റകൃത്യങ്ങള്‍ കുറക്കാനല്ല, പൗരന്മാരുടെ
സ്വകാര്യതയിലേക്ക് എത്തിനോക്കി അവരുടെ മൗലികാവകാശങ്ങൾ
ലംഘിക്കാനേ കാമറകൾ ഉപകരിച്ചുള്ളൂ.
കോവിഡ്
തീരുമ്പോഴേക്കും നല്ലൊരു വിഭാഗം രാജ്യങ്ങളില്‍ സ്വകാര്യത
എന്നൊന്നുണ്ടാകാത്ത രൂപത്തില്‍ ഭരണകൂടം അതില്‍
കൈകടത്തിയിട്ടുണ്ടാകും. അത് ജനാധിപത്യ-പൗരാവകാശ
മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്ന സമൂഹങ്ങളെ
സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകും. ഇന്ത്യയിലും
ലോക്ഡൗണ്‍ പ്രഖ്യാപിച്ച രീതി ഭരണകൂടം സമഗ്രാധിപത്യ
സ്വഭാവം കൈക്കൊണ്ടതിെൻറ മകുടോദാഹരണമാണ്. കേവലം നാലു
മണിക്കൂർമാത്രം നല്‍കിക്കൊണ്ട് 21 ദിവസത്തേക്ക് രാജ്യത്തെ
മൊത്തം അടച്ചിടുമ്പോള്‍ അതിനിരയായേക്കാവുന്ന സാധാരണ
മനുഷ്യരെ തീരെ പരിഗണിച്ചില്ല. അന്തർസംസ്ഥാന ഗതാഗതം
പെട്ടെന്ന് നിലച്ചതും കർഫ്യൂ ലംഘനം നേരിടാൻ കർശന
നടപടികള്‍ സ്വീകരിച്ചതും ദുരിതപ്പെയ്ത്തായാണ് നിത്യേന
തൊഴിലെടുത്ത് ജീവിക്കുന്ന മനുഷ്യർക്ക് അനുഭവപ്പെട്ടത്.
ഉന്നത-മധ്യവർഗങ്ങളെ മാത്രം പരിഗണിച്ചു
നടപടികളെടുക്കാൻ ഭരണകൂടം തയാറായി എന്നതു മാത്രമല്ല,
സാധാരണ ജനങ്ങളെ തീരാദുരിതക്കയത്തിലേക്ക് തള്ളിവിട്ടു
പൊലീസിന് അമിതാധികാരങ്ങളാണ് നല്‍കിയത്.
ഫിലിപ്പീൻസിൽ പ്രസിഡൻറ് റൊഡ്രിഗോ ഡ്യൂറ്റെർറ്റെ ക൪ഫ്യൂ ലംഘകരെ
ഫിലിപ്പീൻസിൽ പ്രസിഡൻറ് റൊഡ്രിഗോ ഡ്യൂറ്റെർറ്റെ ക൪ഫ്യൂ ലംഘകരെ
വെടിവെക്കാനുത്തരവിട്ടു.
റഷ്യയിൽ പ്രസിസൻറ് പുടിൻ പറഞ്ഞത് 15 ദിവസം
വീട്ടിലിരുന്നില്ലെങ്കില്‍ 15 വർഷം
തടങ്കലിലിരുന്നോളാനാണ്. കെനിയയില്‍ ക൪ഫ്യൂ സമയത്ത്
ബാല്‍ക്കണിയില്‍നിന്ന 15കാരനെ പൊലീസ്
വെടിവെച്ചുകൊന്നുവെന്നത് സംഗതിയുടെ ഗൗരവം
വ൪ധിപ്പിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ പട്ടാളം കർഫ്യൂ
നടപ്പാക്കാനിറങ്ങിയപ്പോള്‍ അവിടത്തുകാ൪ക്ക് ഓർമവന്നത്
വംശവെറിയുടെ കാലത്തെ അടിയന്തരാവസ്ഥയായിരുന്നുവെന്നത്
യാദൃച്ഛികമല്ല.
കോവിഡ് കാലം കഴിഞ്ഞ് പല രാജ്യങ്ങളും സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതേറ്റവും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നത് അമേരിക്കയിലാണെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. വലിയ തോതില്‍ ആളുകളെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതും തൊഴിലില്ലായ്മ ആനുകൂല്യത്തിന് ആളുകള്‍ കൂട്ടംകൂട്ടമായി അപേക്ഷിക്കുന്നതും ഓരോ ദിവസവും അവിടെ കൂടിവരികയാണ്.
കോവിഡ് കാലം കഴിഞ്ഞ് പല രാജ്യങ്ങളും സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതേറ്റവും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നത് അമേരിക്കയിലാണെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. വലിയ തോതില്‍ ആളുകളെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതും തൊഴിലില്ലായ്മ ആനുകൂല്യത്തിന് ആളുകള്‍ കൂട്ടംകൂട്ടമായി അപേക്ഷിക്കുന്നതും ഓരോ ദിവസവും അവിടെ കൂടിവരികയാണ്.
ഇന്ത്യയിലും സ്ഥിതി വളരെ
മോശമാകുമെന്ന് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നു.
ചുരുക്കത്തില്‍, കോവിഡാനന്തര ലോകത്ത് മിക്കവാറും എല്ലാ
സമഗ്രാധിപത്യ ഭരണകൂടങ്ങളും കടുത്ത നടപടികള്‍ തുടരാൻ
തയാറെടുത്ത് നില്ക്കുമ്പോള് പൗരസമൂഹം ജാഗരൂകമാകുകയും
ഇടെപടുകയും ചെയ്യേണ്ടിവരും.
No comments:
Post a Comment