പി.ജെ. ജയിംസ്
ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെയും ഇതര സാമ്രാജ്യത്വ നാണയങ്ങളെയും
അപേക്ഷിച്ച് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതരത്തില്‍ കുത്തനെ
ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനുമുമ്പ് ‘ഏഷ്യന്‍ കടുവകള്‍’
എന്നറിയപ്പെട്ടിരുന്ന പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ 1997ല്‍ ജോര്‍ജ്
സോറോസിനെപോലുള്ള അമേരിക്കന്‍ നാണയ ചൂതാട്ടക്കാരാല്‍ നിലംപരിശാക്കപ്പെട്ട
അത്യപൂര്‍വ സന്ദര്‍ഭങ്ങളൊഴിച്ചാല്‍ ലോകത്ത് ഇതുപോലുള്ള നാണയ
മൂല്യശോഷണം രേഖപ്പെടുത്തിയിട്ടില്ല. ഉദാഹരണത്തിന്, രണ്ടുവര്‍ഷം മുമ്പ്,
കൃത്യമായി പറഞ്ഞാല്‍ 2011 സെപ്റ്റംബറില്‍ രൂപയുടെ വിദേശ വിനിമയനിരക്ക്
ഡോളറൊന്നിന് 44 രൂപയായിരുന്നു. എന്നാല്‍, ഇന്ന് അത് 68 രൂപയിലധികമായി
കുത്തനെ പതിച്ചുകഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഏകദേശം 50
ശതമാനത്തിലധികം മൂല്യശോഷണം! മന്‍മോഹന്‍ സര്‍ക്കാറും ആസ്ഥാന സാമ്പത്തിക
വിദഗ്ധരും നവഉദാരീകരണ ബുദ്ധിജീവികളും വാദിക്കുന്നത് ഇതൊരു സാധാരണ സംഭവമായി
കരുതിയാല്‍ മതിയെന്നാണ്. ചിലര്‍ പറയുന്നത് രൂപ ഒരു കൈമാറ്റമാധ്യമം (medium
of exchange) മാത്രമാണെന്നും മൂല്യശോഷണം സമ്പദ്ഘടനയെ ഒരുതരത്തിലും
ബാധിക്കില്ലെന്നുമാണ്. മറ്റുചിലരാകട്ടെ, മൂല്യശോഷണം രാജ്യത്തിന്‍െറ
കയറ്റുമതിക്ഷമത
വര്‍ധിപ്പിക്കുമെന്നും (അതായത്, രൂപയുടെ
മൂല്യമിടിയുന്നതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെയും ചരക്കുകളുടെയുംവിലയിടിയുമെന്നും അതുവഴി ലോകകമ്പോളത്തില്‍ മത്സരക്ഷമതവര്‍ധിപ്പിച്ച്
കയറ്റുമതി ഉയര്‍ത്തുമെന്നും)തന്നിമിത്തം രാജ്യത്തിന്കൂടുതല്‍ വിദേശനാണ്യം
ലഭ്യമാക്കി വ്യാപാരക്കമ്മിയും അടവുശിഷ്ട പ്രതിസന്ധിയും (balance of
payments crisis) അകറ്റുമെന്നുമാണ് അവകാശപ്പെടുന്നത്. യാഥാര്‍ഥ്യവുമായി ഒരു
ബന്ധവുമില്ലാത്ത ഇത്തരം നിയോക്ളാസിക്കല്‍ സാമ്പത്തിക വിദഗ്ധരാണ്
ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാക്കളെന്നതും ഈ ചരിത്രഘട്ടത്തിലെ ദുരന്തമായി
മാത്രമേ കാണാനാകൂ.
അല്‍പം ചരിത്രം
നാണയമൂല്യശോഷണത്തിലൂടെ കയറ്റുമതി വര്‍ധിപ്പിച്ച് വിദേശനാണ്യം നേടാമെന്ന വ്യാമോഹം പ്രചരിപ്പിക്കുന്നതില്‍ 1930കളിലെ മഹാസാമ്പത്തിക മാന്ദ്യ(Great Economic Depression)ത്തിന്‍െറ കാലംവരെ നിയോക്ളാസിക്കല്‍ സാമ്പത്തിക ശാസ്ത്രം വിജയിച്ചിരുന്നു. എന്നാല്‍, കയറ്റുമതി വിപണിക്കായി ഇപ്രകാരം കഴുത്തറുപ്പന്‍ മത്സരത്തിലേര്‍പ്പെട്ട് മൂല്യശോഷണം നടത്തിയ രാജ്യങ്ങള്‍ കയറ്റുമതി വരുമാനം ഇടിഞ്ഞ് തകരുകയും വിപണിയെ നിയന്ത്രിച്ചിരുന്ന ഫിനാന്‍സ് പ്രഭുക്കള്‍ വിലയിടിച്ച് ഉല്‍പന്നങ്ങള്‍ സമാഹരിച്ച് നേട്ടമുണ്ടാക്കുകയും ചെയ്തതാണ് ചരിത്രം. ഇതടക്കം ചരക്കു- മൂലധന വിപണികളെ നിയന്ത്രിച്ചിരുന്ന ഫിനാന്‍സ് കുത്തകകളുടെ സര്‍വതന്ത്ര സ്വതന്ത്രമായ ചൂതാട്ടമായിരുന്നു മുപ്പതുകളിലെ മഹാമാന്ദ്യത്തിലേക്കു ലോകത്തെ തള്ളിവിട്ടത്. ഇതിനുള്ള പ്രതിവിധിയെന്നനിലക്കാണ് നിയോക്ളാസിക്കല്‍ സാമ്പത്തിക ദര്‍ശനത്തിന്‍െറ സ്ഥാനത്ത് കെയ്നീഷ്യാനിസം (Keynesianism) ആവിര്‍ഭവിച്ചത്. ചരക്ക്-മൂലധന നാണയ വിപണികളെ സ്വതന്ത്രമായി വിട്ടാല്‍ അതു ചൂതാട്ടത്തിനും മാന്ദ്യത്തിനുമാണ് വഴിവെക്കുകയെന്നു വാദിച്ച കെയ്നീഷ്യന്‍ സാമ്പത്തിക ദര്‍ശനം കയറ്റുമതിവിപണിയിന്മേലുള്ള അമിതമായ ആശ്രിതത്വത്തിനും രാജ്യങ്ങള്‍ തമ്മില്‍ മത്സരിച്ചുള്ള മൂല്യശോഷണ (competitive devaluation)ത്തിനുമെതിരെ നിലപാടെടുത്തു. ഇതിന്‍െറ ഭാഗമായി ഇറക്കുമതി കുറച്ച് ആഭ്യന്തര സമ്പദ്ഘടനയിലൂന്നേണ്ടതിന്‍െറയും (import substitution) നാണയമൂല്യം അഥവാ വിനിമയനിരക്ക് സ്ഥിരമായി (fixed exchange rate) നിര്‍ത്തേണ്ടതിന്‍െറയും ആവശ്യകതയിലേക്ക് കെയ്നീഷ്യനിസം വിരല്‍ചൂണ്ടി. വാസ്തവത്തില്‍, സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെയും ദേശീയ വിമോചനസമരങ്ങളുടെയും അന്നത്തെ പ്രക്ഷുബ്ധ ലോകസാഹചര്യത്തില്‍ കുറഞ്ഞപക്ഷം ഇത്തരം ദേശീയ സമ്പദ്ഘടനയിലൂന്നുന്നതും നാണയമൂല്യം സ്ഥിരമായി നിര്‍ത്തുന്നതും ആഭ്യന്തരവ്യവസായങ്ങളെ ശക്തിപ്പെടുത്തിയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആഭ്യന്തര കമ്പോളം വികസിപ്പിക്കുന്നതുമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ടല്ലാതെ മുതലാളിത്ത-സാമ്രാജ്യത്വ വ്യവസ്ഥക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് കെയ്ന്‍സ് വാദിച്ചത്. വളരെ ചുരുക്കിപ്പറഞ്ഞാല്‍, വാക്കിലെങ്കിലും സ്വാശ്രിതത്വം പറഞ്ഞിരുന്ന ഇന്ത്യയിലെ നെഹ്റൂവിയന്‍ നയമടക്കം രണ്ടാം ലോകയുദ്ധാനന്തരമുള്ള കാല്‍നൂറ്റാണ്ടുകാലം ആഗോളതലത്തില്‍ ആധിപത്യത്തിലിരുന്ന മുതലാളിത്ത സാമ്പത്തികദര്‍ശനം അഥവാ കെയ്നീഷ്യാനിസം നാണയമൂല്യശോഷണം അഭികാമ്യമായ ഒരു സാമ്പത്തിക നടപടിയായി കരുതിയില്ല. എന്നുമാത്രമല്ല, സാമ്പത്തികവികസനത്തെ സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ മൂല്യശോഷണം എന്ന പദം കടന്നുവരുന്നതും അപമാനകരമായി ബൂര്‍ഷ്വാ സാമ്പത്തിക വിദഗ്്ധര്‍പോലും കരുതിയതാണ്. ക്ഷേമരാഷ്ട്രത്തിന്‍െറ ചരിത്രം അഥവാ, മൂല്യശോഷണം ഒരു ദേശവിരുദ്ധ (anti- national) നടപടിയായിട്ടായിരുന്നു കരുതപ്പെട്ടത്. ഇന്ന് മൂല്യശോഷണത്തിനുവേണ്ടി പേനയുന്തുന്ന അമേരിക്കന്‍ നോക്കികളായ ആസ്ഥാന വിദഗ്ധന്മാര്‍ മൂടിവെക്കുന്നതും ഇതുതന്നെയാണ്.
എന്നാല്‍, ഇതിനൊരു മറുവശംകൂടിയുണ്ട്. രണ്ടാം ലോകയുദ്ധാനന്തരമുള്ള പുത്തന്‍ കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കനുസൃതമായി ലോക നാണയ- മൂലധന വിപണികളില്‍ ഇടപെടുന്നതിന് രൂപവത്കൃതമായ ബ്രട്ടണ്‍വുഡ്സ് സ്ഥാപനങ്ങളെ (നാണയനിധിയും ലോകബാങ്കും) ഉപയോഗിച്ച് അമേരിക്ക നടത്തിയ കരുനീക്കമാണത്. ലോകനാണയമായ ഡോളറിനെ അപേക്ഷിച്ച് പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളുടെ നാണയമൂല്യം ഇടിച്ചുതാഴ്ത്തി ഈ രാജ്യങ്ങളുടെ വിഭവങ്ങളും അധ്വാനശേഷിയും കൊള്ളയടിക്കുകയെന്ന തന്ത്രത്തിന് തുടക്കംമുതല്‍ അമേരിക്ക ശ്രമിച്ചുപോന്നു. അമേരിക്കന്‍ സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കി നാണയനിധിയിലൂടെയും ലോകബാങ്കിലൂടെയും ഫോര്‍ഡ്-റോക്ക്ഫെല്ലര്‍ ഫൗണ്ടേഷനുകളിലൂടെയും യു.എസ്.എ.ഐ.ഡി (USAID) പോലുള്ള ഏജന്‍സികളിലൂടെയും ആഫ്രോ- ഏഷ്യന്‍- ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വിന്യസിച്ച സാമ്പത്തിക വിദഗ്ധര്‍ ദേശീയ സ്വഭാവം തീരെയില്ലാത്ത ഇന്നാട്ടിലെ ഭരണാധികാരികളില്‍ സമ്മര്‍ദംചെലുത്തി അവയുടെ നാണയമൂല്യം ഇടിച്ചതിന്‍െറ നിരവധി ഉദാഹരണങ്ങള്‍ ലഭ്യമാണ്. വിദേശകമ്പോളത്തിന്മേലുള്ള അമിതാശ്രിതത്വവും ആഭ്യന്തര പണപ്പെരുപ്പവും ജനങ്ങളുടെ ക്രയശേഷിയിലുണ്ടായ ഇടിവുമടക്കം ഇതു സംജാതമാക്കിയ സാമ്പത്തിക പ്രതിസന്ധി പലരാജ്യങ്ങളിലും ‘ഐ.എം.എഫ് കലാപങ്ങള്‍’ (IMF riots) എന്ന് വിശേഷിപ്പിക്കപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളിലേക്കു നയിക്കുകയുണ്ടായി. ദേശീയ വരുമാനത്തിന്‍െറ പ്രമുഖ വിഹിതം വിദേശവ്യാപാരത്തിലൂടെ കണ്ടെത്തിയിരുന്ന പല ആഫ്രോ- ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തദ്ഫലമായി തകര്‍ന്നടിയുകയും ചെയ്തു. മൂല്യശോഷണത്തിലൂടെ ഈ രാജ്യങ്ങളുടെ കയറ്റുമതിവിലകള്‍ കുത്തനെ ഇടിച്ചും അമേരിക്കയടക്കമുള്ള സാമ്രാജ്യത്വരാജ്യങ്ങളില്‍നിന്നുള്ള ഇവയുടെ ഇറക്കുമതി വിലകള്‍ കുത്തനെ ഉയര്‍ത്തിയും സമ്പത്ത് പിഴിഞ്ഞൂറ്റുകയാണ് മൂലധനശക്തികള്‍ ചെയ്തത്.
വിശദാംശങ്ങളില്‍ വൈജാത്യങ്ങളുണ്ടാകാമെങ്കിലും ഇന്ത്യയും ഈ പ്രക്രിയക്ക് അപവാദമായിരുന്നില്ല. 1947ല്‍ അധികാരക്കൈമാറ്റത്തിന്‍െറ സമയത്ത് ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 2.40 ആയിരുന്നത് അമേരിക്കന്‍ സമ്മര്‍ദപ്രകാരം രൂപയുടെ മൂല്യം 33 ശതമാനം ഇടിച്ച് 1949 ആകുമ്പോള്‍ 3.30 രൂപക്ക് ഒരു ഡോളര്‍ എന്ന നിലയിലെത്തിച്ചു. കയറ്റുമതി വര്‍ധിപ്പിച്ചും ഇറക്കുമതി കുറച്ചും അടവുശിഷ്ടപ്രതിസന്ധി പരിഹരിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്നായിരുന്നു വിദഗ്ധോപദേശം. എന്നാല്‍, കയറ്റുമതി വര്‍ധിക്കുകയോ ഇറക്കുമതി കുറയുകയോ ചെയ്തില്ലെന്നു മാത്രമല്ല, രണ്ടും എതിര്‍ദിശയില്‍ നീങ്ങിയതിന്‍െറ ഫലമായി അടവുശിഷ്ടക്കമ്മി പെരുകിക്കൊണ്ടേയിരുന്നു. അതേസമയം, നാണയത്തിന്‍െറ വിനിമയനിരക്ക് നിര്‍ണയിക്കുന്നതിനുള്ള അധികാരം ഗവണ്‍മെന്‍റില്‍ നിക്ഷിപ്തമായിരുന്ന സ്ഥിരവിനിമയ നിരക്കു വ്യവസ്ഥ പ്രാബല്യത്തിലിരുന്നതുനിമിത്തം കമ്പോളത്തിലിടപെട്ടുകൊണ്ടോ നാണയചൂതാട്ടക്കാരെ രംഗത്തിറക്കിക്കൊണ്ടോ മൂല്യശോഷണം വരുത്തുക അമേരിക്കക്ക് എളുപ്പമായിരുന്നില്ല. എന്നാല്‍, ഔചാരിക പ്രഖ്യാപനമില്ലാതെ ഗവണ്‍മെന്‍റിന് സാധ്യമാകുമായിരുന്ന നിരവധി ലഘു മൂല്യശോഷണങ്ങളി (mini-devaluation)ലൂടെ 1960കളുടെ മധ്യമാകുമ്പോഴേക്ക് ഡോളറൊന്നിന് 4.75 രൂപ എന്ന നിലവാരത്തിലേക്ക് അതിന്‍െറ പതനം സംഭവിച്ചിരുന്നു. ഡോളറിന്‍െറ അന്താരാഷ്ട്ര മൂല്യം അഥവാ ക്രയശേഷി സ്ഥിരമായി നിന്നതിനാലും ആഭ്യന്തര പണപ്പെരുപ്പംമൂലം ഇന്ത്യന്‍ രൂപയുടെ ക്രയശേഷി ഇടിഞ്ഞതുകൊണ്ടും ഈ ക്രമീകരണം ആവശ്യമായിരുന്നു എന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍, വസ്തുതകള്‍ക്കു നിരക്കുന്നതല്ല ഈ വാദം. പണപ്പെരുപ്പത്തില്‍നിന്ന് അമേരിക്കയും മുക്തമായിരുന്നില്ലെന്ന കാര്യം തല്‍ക്കാലം മറക്കുക. അന്താരാഷ്ട്ര നാണയവിപണിയില്‍ സ്വര്‍ണവുമായുള്ള കൈമാറ്റത്തില്‍ ഡോളറിന്‍െറ സ്ഥിതിയെന്തായിരുന്നുവെന്നുനോക്കാം. 1944ല്‍ ബ്രട്ടണ്‍വുഡ്സ് നാണയവ്യവസ്ഥ ആരംഭിക്കുമ്പോള്‍ ഒരു ഔസ് സ്വര്‍ണത്തിന് 35 ഡോളര്‍ ആയിരുന്നത് 1970കളുടെ ആരംഭത്തില്‍ ലണ്ടന്‍ നാണയവിപണിയില്‍ 198 ഡോളര്‍ എന്ന നിലയിലേക്ക് ഡോളറിന്‍െറ ക്രയശേഷി ഇടിയുകയുണ്ടായി (ഈയടുത്ത കാലത്ത് ഒരു ഔസ് സ്വര്‍ണത്തിന് 2000 ഡോളര്‍ എന്നതായിരുന്നു അന്താരാഷ്ട്ര വിപണിവില). എന്നാല്‍, ഡോളറിനുണ്ടായ ഈ മൂല്യശോഷണത്തിന്‍െറ നേട്ടമൊന്നും ദരിദ്രരാജ്യങ്ങള്‍ക്ക് ലഭിച്ചില്ലെന്നു മാത്രമല്ല, പുത്തന്‍ കൊളോണിയല്‍ സാമ്പത്തിക, രാഷ്ട്രീയ, സൈനിക സംവിധാനങ്ങളെ ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍നിന്ന് ഡോളറൊന്നിന് അമേരിക്കക്ക് കടത്തിക്കൊണ്ടുപോകാവുന്ന വിഭവങ്ങളുടെയും സമ്പത്തിന്‍െറയും അളവ് പലമടങ്ങാകുകയും ചെയ്യും. മൂല്യശോഷണത്തില്‍ അന്തര്‍ലീനമായ ഈ പുത്തന്‍കൊളോണിയല്‍ കൊള്ളയെ സംബന്ധിച്ച് ബൂര്‍ഷ്വാ അക്കാദമിക് സാമ്പത്തിക വിദഗ്ധര്‍ പുലര്‍ത്തുന്ന മൗനം അര്‍ഥഗര്‍ഭമാണ്. വളരെ ലളിതമായി പറഞ്ഞാല്‍, ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം പകുതിയാകുന്നുവെന്ന് സങ്കല്‍പിച്ചാല്‍ ഓരോ ഡോളറിനും നേരത്തേ കടത്തിക്കൊണ്ടുപോകാവുന്നതിന്‍െറ ഇരട്ടി യഥാര്‍ഥമൂല്യം അഥവാ സാധനങ്ങളും സേവനങ്ങളും കടത്തിക്കൊണ്ടുപോകാമെന്ന് സാരം. ഇക്കാരണത്താലാണ് ‘ക്ഷേമരാഷ്ട്രകാല’ത്ത്, അതായത് നവ ഉദാരീകരണം അരംഭിക്കുന്നതുവരെയുള്ള സ്ഥിരവിനിമയനിരക്ക് സംവിധാനം ലോകത്ത് നിലനിന്ന കാലത്ത്, മൂല്യശോഷണത്തിനെതിരെയും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച നാണയനിധിക്കും ലോകബാങ്കിനും രാജ്യദ്രോഹഭരണാധികാരികള്‍ക്കുമെതിരെ അതത് രാജ്യങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നത്.
ഉദാഹരണത്തിന്, ഇന്ത്യയുടെ കാര്യമെടുക്കാം. 1950കളുടെ അവസാനം അടവുശിഷ്ട പ്രതിസന്ധി രൂക്ഷമായ സന്ദര്‍ഭത്തിലാണ് ഇന്ത്യയെ സഹായിക്കാനെന്നപേരില്‍ ലോകബാങ്കിന്‍െറ അധ്യക്ഷതയില്‍ അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങളെയും സാമ്രാജ്യത്വ ഫണ്ടിങ് ഏജന്‍സികളെയും ഉള്‍പ്പെടുത്തി എയ്ഡ് ഇന്ത്യ കണ്‍സോര്‍ട്ട്യം (aid India consortium) രൂപവത്കരിച്ചത്. കണ്‍സോര്‍ട്ട്യം ചെയര്‍മാനെന്നനിലയില്‍ ലോകബാങ്കിന്‍െറയും അതിനുപിന്നില്‍ അമേരിക്കയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് 1966 ജൂണില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഒറ്റയടിക്ക് 57.5 ശതമാനം കുറച്ച് ഡോളറൊന്നിന് 4.75 രൂപയെന്നത് 7.50 രൂപയാക്കി ഇടിച്ചത്. ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ ദല്ലാള്‍ സ്വഭാവം തുറന്നുകാട്ടുകയും നെഹ്റൂവിയന്‍ ക്ഷേമരാഷ്ട്ര നയങ്ങളുടെ പ്രഖ്യാപിത മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ഇന്ദിരഗാന്ധിയുടെ ഈ നടപടി കോണ്‍ഗ്രസിനുള്ളില്‍തന്നെ അഭൂതപൂര്‍വമായ എതിര്‍പ്പിനു കാരണമാവുകയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രണ്ടായി പിളരുകയുമുണ്ടായി. മൂല്യശോഷണത്തിലൂടെ അമേരിക്ക ‘ഇന്ത്യയെ ബലാത്സംഗം ചെയ്തു’ (Rape of India)വെന്ന് പ്രതിപക്ഷം ആക്രോശിച്ചപ്പോള്‍ ‘‘ഭാരതമാതാവിന്‍െറ ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ച് ഫലഭൂയിഷ്ഠമാക്കാന്‍ ചലനാത്മകമായ വിദേശ മൂലധനത്തിന് മൂല്യശോഷണത്തിലൂടെ കഴിഞ്ഞു’’ (devaluation will open Indian economy so that the womb of Mother India will be impregnated by the dynamic foreign capital) എന്ന അപമാനകരമായ വിശദീകരണമാണ് അന്നത്തെ ആസൂത്രണകമീഷന്‍ ഉപാധ്യക്ഷനായ അശോക് മത്തേ നല്‍കിയത്. മൂല്യശോഷണവും അതോടനുബന്ധിച്ച് ലോകബാങ്കും അമേരിക്കന്‍ വിദഗ്ധന്മാരും ആവശ്യപ്പെട്ടതുപ്രകാരമുള്ള ഹരിതവിപ്ളവവും (green revolution) കയറ്റുമതിയെ ലക്ഷ്യമാക്കിയുള്ള വികസനതന്ത്രവും (Export Oriented Development Strategy) ആഭ്യന്തര വിഭവ സമാഹരണരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും 1969 വരെയുള്ള മൂന്നുവര്‍ഷക്കാലം ആസൂത്രണ പ്രക്രിയക്കുതന്നെ അവധി (plan holiday) കൊടുക്കാന്‍ ഇന്ദിര ഗാന്ധി നിര്‍ബന്ധിതയാകുകയും ചെയ്തു. രാജ്യമെങ്ങും പണപ്പെരുപ്പത്തിനും ഭക്ഷ്യക്ഷാമത്തിനുമെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയും കര്‍ഷക കലാപങ്ങളും തൊഴിലാളികളുടെ പണിമുടക്കുകളും വ്യാപകമാവുകയും ചെയ്തു. ഇതടക്കം 1973ല്‍ 17 ലക്ഷം റെയില്‍വേ തൊഴിലാളികള്‍ പങ്കെടുത്ത റെയില്‍വേ പണിമുടക്കിലേക്ക് കാര്യങ്ങള്‍ നീങ്ങിയ സന്ദര്‍ഭത്തിലാണ് ഈ സാമ്പത്തിക പ്രതിസന്ധിയുടെ രാഷ്ട്രീയ പരിണതിയെന്നനിലയില്‍ 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരഗാന്ധി നിര്‍ബന്ധിതമായത്.

സ്ഥിരവിനിമയ സംവിധാനത്തിന്‍െറ അന്ത്യം
കെയ്നീഷ്യന്‍ ക്ഷേമരാഷ്ട്ര നയങ്ങളില്‍ അധിഷ്ഠിതമായ മുതലാളിത്തത്തിന്‍െറ സുവര്‍ണയുഗം (golden age of capitalism) 1970കളോടെ അവസാനിച്ചു. പ്രതിസന്ധിയെ മറികടക്കാനുള്ള മുതലാളിത്ത പരിഹാരങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതും സങ്കീര്‍ണവുമായ പ്രതിസന്ധിയിലേക്ക് അതിനെ നയിക്കുമെന്ന മാര്‍ക്സിന്‍െറ നിരീക്ഷണം ശരിവെക്കുമാറ്, 1930കളില്‍ പ്രത്യക്ഷപ്പെടുകയും കെയ്നീഷ്യന്‍ നയങ്ങളിലൂടെ കാല്‍നൂറ്റാണ്ടുകാലം ഒതുക്കിനിര്‍ത്തുകയും ചെയ്ത ലോക സാമ്പത്തിക മാന്ദ്യം 1970കളാകുമ്പോള്‍ പണപ്പെരുപ്പവുംകൂടിച്ചേര്‍ന്ന് ‘സ്റ്റാഗ്ഫ്ളേഷന്‍െറ’ (stagflation) രൂപം കൈവരിച്ചു. ലോക നാണയരംഗത്തെ ഇതിന്‍െറ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരുന്നു. 1940കളുടെ മധ്യത്തില്‍ ഡോളര്‍ ലോകനാണയമായി വിക്ഷേപിക്കാനാകുംവിധം ലോകസ്വര്‍ണശേഖരത്തിന്‍െറ മുക്കാല്‍ ഭാഗത്തോളം കൈവശപ്പെടുത്തിയിരുന്ന യാങ്കി സാമ്രാജ്യത്വത്തിന്‍െറ സ്വര്‍ണശേഖരം 1970കളുടെ തുടക്കത്തില്‍ അഞ്ചിലൊന്നായി ചുരുങ്ങി. ഇതോടെ 35 ഡോളറിന് ഒരു ഔസ് സ്വര്‍ണം എന്ന ബ്രട്ടണ്‍വുഡ്സ് വ്യവസ്ഥപ്രകാരം എപ്പോഴും എവിടെവെച്ചും ഡോളര്‍ സ്വര്‍ണമായി കൈമാറ്റംചെയ്തുകൊള്ളാമെന്ന ഉടമ്പടിപാലിക്കാനുള്ള അമേരിക്കയുടെ കഴിവില്ലായ്മ തുറന്നുകാട്ടപ്പെടുകയും സ്വര്‍ണമായുള്ള ഡോളറിന്‍െറ സ്വതന്ത്ര കൈമാറ്റം റദ്ദുചെയ്തതായി ഏകപക്ഷീയമായ പ്രഖ്യാപനം നടത്താന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് നിക്സണ്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. തുടര്‍ന്ന് ഭരണകൂടങ്ങള്‍ അവയുടെ ദേശീയ സാമ്പത്തിക നയത്തിന്‍െറ ഭാഗമായി നാണയങ്ങളുടെ വിനിമയനിരക്ക് നിര്‍ണയിക്കുന്ന സ്ഥിരവിനിമയനിരക്ക് സംവിധാനം അവസാനിപ്പിച്ച് ഊഹമൂലധനം, അതായത് ആഗോള നാണയ ചൂതാട്ടക്കാര്‍ നിയന്ത്രിക്കുന്ന ലോകനാണയ കമ്പോളം, കറന്‍സികളുടെ വില നിര്‍ണയിക്കുന്ന അസ്ഥിര (unstable/ flexible/ floating) വിനിമയ വ്യവസ്ഥയിലേക്ക് ലോകനാണയവ്യവസ്ഥ കടക്കുകയുംചെയ്തു.
തീര്‍ച്ചയായും, നാണയരംഗത്തുണ്ടായ ഈ മാറ്റം ഒട്ടുമൊത്തത്തില്‍ രാഷ്ട്രീയ സമ്പദ്ഘടനയിലും നയരൂപവത്കരണരംഗത്തും ഉണ്ടായ മാറ്റങ്ങളുമായി കെട്ടുപിണഞ്ഞതാണ്. മുതലാളിത്ത- സാമ്രാജ്യത്വ വ്യവസ്ഥ നേരിട്ട സ്റ്റാഗ്ഫ്ളേഷന്‍ എന്ന പുതിയ രോഗത്തെ ചികിത്സിക്കാന്‍ കെയ്നീഷ്യന്‍ കുറിപ്പടികള്‍ പോരാതെവന്നു. അതോടൊപ്പം 1940കളില്‍ അന്താരാഷ്ട്ര കെയ്നീഷ്യനിസം ആവിഷ്കരിക്കാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ വ്യവസ്ഥയെ നിര്‍ബന്ധിതമാക്കിയ പുരോഗമന മുന്നേറ്റങ്ങള്‍ എഴുപതുകളോടെ ദുര്‍ബലമായി. പ്രത്യയശാസ്ത്ര- രാഷ്ട്രീയ മണ്ഡലങ്ങളില്‍ സാര്‍വദേശീയ ഇടതുപക്ഷം നേരിട്ട ഈ തിരിച്ചടിയെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ് പ്രതിസന്ധിയുടെ ഭാരം ലോകമെങ്ങുമുള്ള തൊഴിലാളികളുടെയും അധ്വാനിക്കുന്ന ബഹുജനങ്ങളുടെയും ചുമലുകളിലേക്ക് തള്ളാനാവുംവിധം കെയ്നീഷ്യന്‍ ക്ഷേമരാഷ്ട്ര നടപടികള്‍ അവസാനിപ്പിച്ച് നവ ഉദാരീകരണം (neo liberalism) എന്നു നാമകരണം ചെയ്യപ്പെട്ട പുതിയ ഒരു സമ്പത്തു സമാഹരണ പ്രക്രിയക്ക് അമേരിക്കന്‍ നേതൃത്വത്തില്‍ സാമ്രാജ്യത്വം തുടക്കമിട്ടത്. ഉല്‍പാദനമേഖലകളെ അപേക്ഷിച്ച് ഊഹമേഖലകളിലേക്ക് കടന്നുകഴിഞ്ഞിരുന്ന ആഗോള മൂലധനത്തിന് എവിടെയും കടന്നുകയറാനും ഊഹപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ട് മിച്ചമൂല്യം കവര്‍ന്നെടുക്കാനും കഴിയുംവിധം ആഗോളമൂലധന പ്രവാഹത്തിന് സൗകര്യമൊരുക്കുകയെന്നതായി സാമ്പത്തികനയത്തിന്‍െറ കാതല്‍. ക്ഷേമരാഷ്ട്രത്തിന്‍െറ എല്ലാ മുഖംമൂടികളും വലിച്ചെറിഞ്ഞ് ഫിനാന്‍സ് -ഊഹമൂലധനത്തിന്‍െറ നഗ്നമായ കൊള്ളക്കായി സമസ്തമേഖലകളും തുറക്കപ്പെട്ടു. ഭരണ- നിയമസംവിധാനങ്ങളില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്തി. നാണയനിധിക്കും ലോകബാങ്കിനുമൊപ്പം പുത്തന്‍ കൊളോണിയലിസത്തിന്‍െറ നവലിബറല്‍ നെടുന്തൂണായി ലോകവ്യാപാരസംഘടന നിലവില്‍ വന്നു. ഇന്ത്യയില്‍ മന്‍മോഹന്‍സിങ്ങിനെ ധനമന്ത്രിപദത്തിലേക്കും പിന്നീട് പ്രധാനമന്ത്രിപദത്തിലേക്കും കടത്തിക്കൊണ്ടുവന്നതുപോലെ ആഗോള ഫിനാന്‍സ് മൂലധനത്തിന്‍െറ ദല്ലാളന്മാരെ ആഫ്രോ - ഏഷ്യന്‍ - ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഭരണതലവന്മാരാക്കി. മൂലധനസമാഹരണ പ്രക്രിയയിലെ നിര്‍ണായകമേഖലകളിലൊന്നായി ലോക നാണയവിപണി മാറി. നാണയവിപണിയില്‍ ഇടപെടുന്നതിനുള്ള ഭരണകൂടാധികാരം അവസാനിച്ച മുറക്ക് വിവരസാങ്കേതികവിദ്യയുടെ നൂതന സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി ആഗോള നാണയചൂതാട്ടക്കാരുടെ (currency speculators) നേതൃത്വത്തില്‍ ലോകനാണയ വിപണി ബലൂണ്‍ കണക്കെ വളര്‍ന്നുവികസിക്കുംവിധം നാണയചൂതാട്ടത്തിന്‍െറ നവംനവങ്ങളായ രീതികള്‍ ആവിഷ്കരിക്കപ്പെട്ടു. സഹസ്രകോടികള്‍ വരുന്ന രാജ്യങ്ങളുടെ വിദേശനാണ്യശേഖരം കമ്പ്യൂട്ടര്‍ ബട്ടണ്‍ അമര്‍ത്തുന്ന മാത്രയില്‍ അപ്രത്യക്ഷമാകുന്ന സ്ഥിതിവിശേഷം സംജാതമായി. പല പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളുടെയും നാണയങ്ങള്‍ സമ്പൂര്‍ണ തകര്‍ച്ചയെ നേരിടുന്ന സാഹചര്യമുണ്ടായി. ആമുഖമായി സൂചിപ്പിച്ചപോലെ, ജോര്‍ജ് സോറോസിനെപോലുള്ള നാണയഭീകരന്മാരെ (currency terrorists) ലോകരാജ്യങ്ങള്‍ ഭയപ്പെടുന്ന സ്ഥിതി രൂപംകൊണ്ടു.

നവ ഉദാരീകരണവും രൂപയുടെ മൂല്യശോഷണവും
നവ ഉദാരീകരണകാലത്തെ ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം വിലയിരുത്തപ്പെടേണ്ടത് മേല്‍സൂചിപ്പിച്ച പൊതു പശ്ചാത്തലത്തില്‍നിന്നുകൊണ്ടാകണം. 1981ല്‍ ഐ.എം.എഫില്‍നിന്ന് 5000 കോടി രൂപ വായ്പ എടുത്ത സന്ദര്‍ഭത്തില്‍ അടിച്ചേല്‍പിച്ച ഉപാധികളുടെ ഭാഗമായി രൂപയുടെ വിനിമയനിരക്ക് നിര്‍ണയത്തില്‍ നാണയചൂതാട്ടക്കാര്‍ക്ക് ഇടപെടാനാകുംവിധം അതിനെ ഫ്ളോട്ട് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. തന്നിമിത്തം 1981- 82ല്‍ ഡോളറൊന്നിന് ഒമ്പതു രൂപ എന്ന നിരക്ക് ഔചാരികമായ മൂല്യമിടിക്കല്‍ ഇല്ലാതെതന്നെ ശോഷിച്ച് 1991 ആരംഭത്തില്‍ ഡോളറിന് 18 രൂപ എന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. എണ്‍പതുകളിലെ ഉദാരീകരണ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ഇടിവ് സംഭവിച്ചത്. എന്നാല്‍, ഈ സമയമാവുമ്പോഴേക്ക് അമേരിക്കന്‍ നേതൃത്വത്തില്‍ ആഗോളീകരണം എന്ന പേരില്‍ നവ ഉദാരീകരണനയങ്ങള്‍ ലോകമെങ്ങും ഊര്‍ജിതമാക്കുന്നതിനുള്ള അണിയറനീക്കങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇന്ത്യയില്‍ ഇതിനു പശ്ചാത്തലമൊരുക്കാന്‍ ലോകബാങ്കിനും നാണയനിധിക്കുമൊപ്പം ഇവിടത്തെ അമേരിക്കന്‍ ദല്ലാളന്മാരെയും രംഗത്തിറക്കി. മറുനാടന്‍ ഇന്ത്യക്കാര്‍ എന്ന ലേബലുള്ള ഊഹക്കുത്തകകളെ പ്രോത്സാഹിപ്പിച്ച് ഇന്ത്യന്‍ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുണ്ടായിരുന്ന അവരുടെ വിദേശനാണ്യ നിക്ഷേപങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിപ്പിച്ച് രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത ഒരു വിദേശനാണ്യ പ്രതിസന്ധി സൃഷ്ടിച്ചു. റിസര്‍വ് ബാങ്കിന്‍െറ കൈവശമുണ്ടായിരുന്ന 40 ടണ്ണിലധികം സ്വര്‍ണം രണ്ടു ഘട്ടങ്ങളിലായി ബാങ്ക് ഓഫ് ഇംഗ്ളണ്ടില്‍ പണയംവെച്ച് ദൈനംദിന ഇറക്കുമതിക്കുള്ള വിദേശനാണ്യം കണ്ടെത്തേണ്ട ഗതികേടിലേക്ക് രാജ്യത്തെകൊണ്ടെത്തിച്ചു. എന്നാല്‍, ഒരാഴ്ചത്തെ ആവശ്യത്തിനുള്ള വിദേശനാണ്യം മാത്രം സര്‍ക്കാറിന്‍െറ കൈവശമുണ്ടായിരുന്ന ഈ പ്രതിസന്ധിഘട്ടത്തിലും രൂപയുടെ വിനിമയനിരക്കുനിര്‍ണയത്തില്‍ ഗവണ്‍മെന്‍റിന് നിയമപരമായ അധികാരമുണ്ടായിരുന്നതുനിമിത്തം ഊഹക്കുത്തകകള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും 1990-91 കാലയളവില്‍ രൂപയുടെ മൂല്യം ഡോളറിന് 18 രൂപയില്‍നിന്ന് 21 ആക്കി കുറക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഈ സന്ദര്‍ഭത്തിലാണ് അമേരിക്കയില്‍നിന്ന് മന്‍മോഹന്‍സിങ്ങിനെ ധനമന്ത്രിപദത്തിലെത്തിച്ച് അവശേഷിച്ച നെഹ്റൂവിയന്‍ നയങ്ങള്‍ കൂടി അവസാനിപ്പിച്ച് നാണയ- ഓഹരി വിപണികളടക്കമുള്ള ധനകാര്യ രംഗത്തും വിദേശ വ്യാപാരമേഖലയിലും ആഭ്യന്തര സമ്പദ്ഘടനയിലും സര്‍ക്കാറിനുള്ള നിയന്ത്രണങ്ങള്‍ വെട്ടിച്ചുരുക്കി വിദേശ ഊഹമൂലധനത്തിനും അതിന്‍െറ യൂനിയന്‍ ഇന്ത്യന്‍ പങ്കാളികള്‍ക്കും സ്വതന്ത്രവിഹാരം അനുവദിക്കുന്ന ആഗോളീകരണ- ഉദാരീകരണ- സ്വകാര്യവത്കരണ അജണ്ടക്ക് തുടക്കമിട്ടത്. സ്ഥലപരിമിതിമൂലം ഇതിന്‍െറ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. മറിച്ച്, രൂപയുടെ മൂല്യശോഷണവുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് വിശകലനം ചുരുക്കുകയാണ്.
ഇന്ത്യയുടെ വ്യാപാരക്ഷമത ഉയര്‍ത്തി കൂടുതല്‍ വിദേശനാണ്യം നേടാനെന്ന വ്യാജേന 1991 ജൂലൈ മാസം 22 ശതമാനം മൂല്യശോഷണം രൂപക്ക് വരുത്തിക്കൊണ്ടും തുടര്‍ന്ന് എല്ലാ കറന്‍റ് അക്കൗണ്ട് ഇടപാടുകളിലും (ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റിറക്കുമതിയുമായി ബന്ധപ്പെട്ട മേഖല) കമ്പോളശക്തികള്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കുംവിധം രൂപയുടെ സ്വതന്ത്രകൈമാറ്റം (full convertibility) അനുവദിച്ചുകൊണ്ടുമാണ് മന്‍മോഹണോമിക്സിന്‍െറ തുടക്കം. മൂലധനഅക്കൗണ്ടില്‍ സ്വതന്ത്രകൈമാറ്റം ഔചാരികമായി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും 1990കളുടെ മധ്യം മുതല്‍ വിദേശ വിനിമയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി എടുത്തുകളഞ്ഞതോടെ നാണയ ചൂതാട്ടക്കാര്‍ക്കും ഓഹരിചൂതാട്ടക്കാര്‍ക്കും യഥേഷ്ടം കടന്നുകയറാമെന്നും ലാഭമെടുത്ത് പുറത്തുപോകാമെന്നുമുള്ള സ്ഥിതി നിലവില്‍വന്നു. നെഹ്റൂവിയന്‍ മുഖംമൂടിയിലെ അവസാനത്തെ തൂവലായിരുന്ന ഫെറ(Foreign Exchange Regulation Act) ഫെമ (Foreign Exchange Management Act)ക്കു വഴിമാറിയതോടെ പ്രയോഗത്തില്‍ ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യന്‍ കമ്പനികളും തമ്മിലുണ്ടായിരുന്ന അതിര്‍വരമ്പുകള്‍ ഇല്ലാതാകുകയും മൂലധന നിക്ഷേപവും ലാഭവും ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോകുന്നതിനുള്ള എല്ലാ തടസ്സങ്ങളും അവസാനിക്കുകയുംചെയ്തു.
ഇതോടൊപ്പം വിദേശവ്യാപാര രംഗത്തുണ്ടായ മാറ്റങ്ങള്‍ അചിന്തനീയമാണ്. വിദേശ മൂലധനാക്രമണങ്ങളില്‍നിന്ന് ആഭ്യന്തര വ്യവസായങ്ങളെയും ഉല്‍പാദനവ്യവസ്ഥയെയും സംരക്ഷിച്ചുനിര്‍ത്താന്‍ 300 ശതമാനം വരെ ഉയര്‍ത്തിനിര്‍ത്തിയിരുന്ന നെഹ്റൂവിയന്‍ കാലത്തെ ഇറക്കുമതിച്ചുങ്കങ്ങള്‍ 1991ല്‍ 150 ശതമാനമായും 1995ല്‍ 50 ശതമാനമായും മന്‍മോഹന്‍സിങ് വെട്ടിച്ചുരുക്കി. 1995ല്‍ നിലവില്‍വന്ന ലോകവ്യാപാരസംഘടനയുടെ തീട്ടൂരങ്ങള്‍പ്രകാരം തുടര്‍ന്നുവന്ന ഗവണ്‍മെന്‍റുകള്‍ ഇറക്കുമതിയിന്മേലുള്ള എല്ലാ അളവുപരമായ നിയന്ത്രണങ്ങളും (quantitative restrictions) എടുത്തുകളഞ്ഞതിനൊപ്പം ഇറക്കുമതി താരിഫുകള്‍ വീണ്ടും ഇടിച്ച് ഏഷ്യന്‍ രാജ്യങ്ങളുടെ പൊതുനിലവാരത്തിനൊപ്പമെത്തിച്ചു. അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍െറയും സമ്മര്‍ദപ്രകാരം കാലാകാലങ്ങളില്‍ പ്രഖ്യാപിച്ച കയറ്റിറക്കുമതി നയങ്ങളിലൂടെ ആഗോളവിപണിയും ഇന്ത്യന്‍ സമ്പദ്ഘടനയും തമ്മിലുള്ള എല്ലാ സാമ്പത്തികാതിര്‍ത്തികളും ഇടിച്ചുനിരത്തി, സര്‍വോപരി കൃഷിയുടെ കോര്‍പറേറ്റ്വത്കരണം, ആഭ്യന്തര വ്യവസായങ്ങള്‍, ഖനനം, തുറമുഖങ്ങള്‍, റോഡുകള്‍, വ്യോമയാനം, ഊര്‍ജം, പെട്രോളിയം തുടങ്ങിയ ഉല്‍പാദന സേവനമേഖലകളിലും ഇന്‍ഷുറന്‍സ്, ബാങ്കിങ്, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയ ധനകാര്യമേഖലകളിലും വിദേശ ഊഹമൂലധനത്തിന് സ്വതന്ത്ര വിഹാരം അനുവദിക്കുന്ന നടപടികള്‍ കൈക്കൊണ്ടു. ഈ നടപടികളെല്ലാം രൂപയുടെ മൂല്യശോഷണവുമായി ബന്ധപ്പെട്ട താഴെപറയുന്ന പ്രത്യാഘാതങ്ങളിലേക്ക് നയിച്ചു.
1. രൂപയുടെ വിനിമയനിരക്ക് നിര്‍ണയം കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുത്ത പ്രക്രിയയിലൂടെ 1991ല്‍ ഡോളറിന് 21 രൂപയായിരുന്നത് ഇതെഴുതുമ്പോള്‍ 68 രൂപയായി തകര്‍ന്നടിഞ്ഞുകഴിഞ്ഞു. ഈ മൂല്യശോഷണം കയറ്റുമതി വര്‍ധിപ്പിച്ച് ഇറക്കുമതി കുറച്ചും വിദേശനാണ്യശേഖരം വര്‍ധിപ്പിക്കാന്‍ അനിവാര്യമാണെന്ന ആസ്ഥാന സാമ്പത്തിക വിദഗ്ധരുടെയും നവ ഉദാരീകരണവക്താക്കളുടെയും വാദഗതിയും പൊളിഞ്ഞു പാളീസായിരിക്കുന്നു. നേരെമറിച്ച്, കഴിഞ്ഞ 22 വര്‍ഷമായി ഇറക്കുമതി ചെലവുകള്‍ രൂപയുടെ മൂല്യശോഷണത്തിന് ആനുപാതികമായി വര്‍ധിച്ചതിന്‍െറയും കയറ്റുമതി വരുമാനം ഇടിഞ്ഞതിന്‍െറയും ഫലമായി വിദേശവ്യാപാരക്കമ്മിയും കറന്‍റ് അക്കൗണ്ടിലെ കമ്മിയും കുത്തനെ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയുടെ ഇറക്കുമതി ഘടനയുമായി ബന്ധപ്പെട്ട വിഷയംകൂടിയാണിത്. എണ്‍പതുകളുടെ തുടക്കത്തില്‍ രാജ്യത്തിനാവശ്യമായ എണ്ണയുടെ 80 ശതമാനവും ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചിരുന്നിടത്ത് നവ ഉദാരീകരണത്തിന്‍െറ ഫലമായി ഇന്ന് 80 ശതമാനവും ഇറക്കുമതി ചെയ്യുന്നു. രൂപയുടെ മൂല്യം ഇടിയുന്നതോടെ ഇറക്കുമതി എണ്ണയുടെ വില വാണംപോലെ ഉയരുന്നു. ഇത് സമ്പദ്ഘടനയുടെ എല്ലാ രംഗത്തും വില വര്‍ധിപ്പിക്കുമെന്നതിനാല്‍ രൂപയുടെ മൂല്യശോഷണം ദേശവ്യാപകമായ പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നു. അതോടൊപ്പം ഊഹമേഖലകളുമായി ബന്ധപ്പെട്ട് വികസിച്ചുവന്ന ഉപരിവര്‍ഗത്തിന്‍െറ സമ്പത്തു സൂക്ഷിപ്പുതാല്‍പര്യവുമായി ബന്ധപ്പെട്ട സ്വര്‍ണ ഇറക്കുമതിയും മറ്റു ആഡംബര ഇറക്കുമതികളും സര്‍വോപരി കൊട്ടിഗ്ഘോഷിക്കുന്ന കയറ്റുമതിയിലധിഷ്ഠിതമായ വികസനത്തിനുവേണ്ടി വരുന്ന നിവേശങ്ങളുടെ (inputs) ഇറക്കുമതിച്ചെലവുകള്‍ ഭീമമായി വര്‍ധിപ്പിച്ചിരിക്കുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ ആഭ്യന്തര വ്യവസായങ്ങള്‍ വളര്‍ത്തി ഇറക്കുമതികുറച്ച് വിദേശനാണ്യത്തിന്‍െറ ആവശ്യം കുറക്കുമെന്നാണ് മന്‍മോഹനും കൂട്ടരും 1991ല്‍ വാദിച്ചത്. എന്നാല്‍, സംഭവിച്ചതു നേരെമറിച്ചാണ്. എന്നുമാത്രമല്ല, രൂപയുടെ മൂല്യമിടിയുംതോറും മുമ്പ് കിട്ടിക്കൊണ്ടിരുന്ന ഇറക്കുമതിപോലും കൂടുതല്‍ വിഭവങ്ങള്‍ വിദേശികള്‍ക്ക് കൈമാറേണ്ട ഗതികേടും രാജ്യത്തിനു വന്നുചേര്‍ന്നു.
2. മൂല്യശോഷണം കയറ്റുമതി വര്‍ധിപ്പിച്ച് വിദേശനാണ്യലഭ്യത ഉറപ്പാക്കുമെന്ന മൂല്യശോഷണവാദികളുടെ സമീപനവും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ശാപമായിത്തീരുകയുണ്ടായി. കയറ്റുമതിയിലൂടെ ലഭിക്കുന്ന ഓരോ ഡോളറിനും കൂടുതല്‍ രൂപ ലഭിക്കുമെന്നതിനാല്‍ കയറ്റുമതിവിലകള്‍ കുറച്ച് കയറ്റുമതിക്കമ്പോളത്തില്‍ മത്സരിച്ച് നേട്ടമുണ്ടാക്കാമെന്ന നിയോ ക്ളാസിക്കല്‍ സിദ്ധാന്തം പൂര്‍ണപരാജയമാണെന്നു തെളിയിക്കപ്പെട്ടു. ഇതിന്‍െറ മറവില്‍ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ആഭ്യന്തര സമ്പദ്ഘടനയില്‍ ഊന്നുന്നുവെന്നവകാശപ്പെട്ടിരുന്ന പഴയ നെഹ്റൂവിയന്‍ സമീപനം കൈയൊഴിഞ്ഞ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പൊതുദിശ കയറ്റുമതിയിലും വിദേശ വിപണിയിലും ഊന്നുന്നതാക്കി. വിദേശ-നാടന്‍ കുത്തകകള്‍ക്ക് അതിരിക്ത ദേശീയാധികാരം (Extra Territorial Powers) ഉറപ്പാക്കിയ പ്രത്യേക സാമ്പത്തിക മേഖലകളും കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളും പ്രകൃതിവിഭവങ്ങളെ കൊള്ളചെയ്തും പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ മറികടന്നും കര്‍ഷകജനതയെ കുടിയൊഴിപ്പിച്ചും രാജ്യമെങ്ങും ആരംഭിക്കാന്‍ അനുമതിനല്‍കി. ഒട്ടുമിക്കപ്പോഴും ബഹുരാഷ്ട്രക്കമ്പനികളുടെ പുറം കരാര്‍ പണികളിലും തൊഴിലാളികളുടെ അസംഘടിതവത്കരണം ഉറപ്പാക്കിയ പോസ്റ്റ് ഫോര്‍സിസ്റ്റ് ഉല്‍പാദനരീതികളിലും അധിഷ്ഠിതമായ ഈ വികസനതന്ത്രം പോയകാലത്ത് തൊഴിലാളികള്‍ നേടിയെടുത്ത എല്ലാ അവകാശങ്ങളും കവര്‍ന്നെടുത്ത് അവരെ കൂലിയടിമകളാക്കി. വാസ്തവത്തില്‍ വിലയിടിച്ച് കയറ്റുമതിചെയ്യുകയെന്ന ഈ സമീപനത്തിന്‍െറ ഭാരംമുഴുവന്‍ സഹിക്കേണ്ടി വന്നതും തൊഴിലാളികളും കര്‍ഷകജനതയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമാണ്. ഇതൊക്കെയായിട്ടും കയറ്റുമതി നാമമാത്രമായിപോലും വളര്‍ന്നില്ല. 1947ല്‍ അധികാരക്കൈമാറ്റത്തിന്‍െറ സമയത്ത് ലോകകയറ്റുമതിയില്‍ ഇന്ത്യയുടെ പങ്ക് രണ്ടു ശതമാനത്തോളമായിരുന്നെങ്കില്‍ 2013ല്‍ അത് ഒരു ശതമാനത്തിലും താഴെയെത്തി.
3. ഇപ്രകാരം മൂല്യശോഷണത്തിന്‍െറ ഫലമായി കയറ്റുമതി വര്‍ധിപ്പിക്കാനെന്ന വ്യാജേന തൊഴിലാളികളുടെ കൂലിയും വിശാല ജനവിഭാഗത്തിന്‍െറ ക്രയശേഷിയും ഇടിച്ചത് രാജ്യസമ്പത്ത് വിദേശ-നാടന്‍ കുത്തകകളിലേക്ക് ഒഴുകുന്നതിന് കാരണമായി. ഇതോടൊപ്പം പെട്രോളിയമടക്കമുള്ള ഇറക്കുമതി ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചത് സാധാരണജനങ്ങളുടെ ക്രയശേഷി തകര്‍ത്തു. സമ്പത്ത് ഒരു ന്യൂനപക്ഷത്തില്‍ കേന്ദ്രീകരിക്കുന്നതിനും അധ്വാനിക്കുന്ന ബഹുജനങ്ങള്‍ പാപ്പരീകരിക്കുന്നതിനും കാരണമായി. ഇപ്രകാരം പണപ്പെരുപ്പവും അസമത്വവും വര്‍ധിച്ചതിനൊപ്പം ഓരോ ബജറ്റിലും കയറ്റുമതിപ്രോത്സാഹനമെന്നപേരില്‍ ലക്ഷക്കണക്കിന് കോടി രൂപ വിദേശ-നാടന്‍ കുത്തകകള്‍ക്ക് നികുതിയിളവുകളും സബ്സിഡികളും നല്‍കുന്ന ഏര്‍പ്പാടുകളും സജീവമാക്കി. ഇതടക്കം നവ ഉദാരീകരണ സാമ്പത്തിക നയത്തിന്‍െറ ഭാഗമായി 2004 മുതല്‍ 2012 വരെയുള്ള കാലയളവില്‍ പൊതുഖജനാവില്‍നില്‍നിന്ന് ഏകദേശം 35 ലക്ഷം കോടി രൂപ പ്രധാനമായും ഊഹമേഖലകളില്‍ കേന്ദ്രീകരിക്കുന്ന കുത്തകകള്‍ക്ക് നല്‍കിയതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനിടയില്‍, പൊതുമേഖലയിലൂടെ പര്യവേക്ഷണം നടത്തി കണ്ടെത്തിയ കൃഷ്ണ-ഗോദാവരി തടമടക്കം കൈവശപ്പെടുത്തിയ റിലയന്‍സും (ഈ ഇടപാടിലൂടെ 80,000 കോടി രൂപയും പ്രകൃതിവാതക വില മന്‍മോഹന്‍ സര്‍ക്കാര്‍ റിലയന്‍സിന് വര്‍ധിപ്പിച്ച് കൊടുത്തതുവഴി രണ്ടു ലക്ഷം കോടി രൂപയും പൊതുഖജനാവിനു നഷ്ടമായെന്ന് കണക്കാക്കിയിരിക്കുന്നു) മറ്റ് എണ്ണക്കുത്തകകളും ഇറക്കുമതിചെയ്ത എണ്ണവില വര്‍ധിക്കുന്നമുറക്ക് ആഭ്യന്തര എണ്ണ വിലയും വര്‍ധിപ്പിച്ച് ശതകോടികള്‍ കൊയ്യുന്നു. വളരെ ചുരുക്കിപ്പറഞ്ഞാല്‍ രൂപയുടെ മൂല്യശോഷണവുമായി ബന്ധപ്പെട്ട് കോര്‍പറേറ്റ് കുത്തകകള്‍ വീണ്ടും തടിച്ചുകൊഴുക്കുകയും അധ്വാനിക്കുന്ന ബഹുജനങ്ങള്‍ ദരിദ്രവത്കരിക്കുകയും ചെയ്യുന്ന ആഭ്യന്തര പ്രവണതകളൊന്നും മുഖ്യധാരാ ചര്‍ച്ചകളില്‍ കടന്നുവരാറേയില്ല.
4. എന്നാല്‍, രൂപയുടെ മൂല്യശോഷണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിന്‍െറയും രൂപയുടെ വിനിമയ നിരക്ക് അഥവാ, മൂല്യനിര്‍ണയത്തിന്‍െറയും പരമാധികാരം നാണയ-ഓഹരി വിപണികളിലെ ആഗോള ഊഹക്കുത്തകകളുടെ കൈകളിലെത്തിക്കഴിഞ്ഞുവെന്നതാണ്. 1991 ജൂണ്‍ മാസം ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഒരു ബില്യണ്‍ (100 കോടി ) ഡോളറായിരുന്നുവെന്നും ഒരാഴ്ചത്തേക്കുള്ള ഇറക്കുമതിക്കുപോലും ഇതു തികയുമായിരുന്നില്ലെന്നും ഇന്ന് രാജ്യത്തിന്‍െറ വിദേശനാണ്യശേഖരം 270 ബില്യണ്‍ ഡോളറായി (27,000 കോടി ഡോളര്‍) വര്‍ധിച്ചുവെന്നും ഏഴുമാസത്തെ ഇറക്കുമതിക്ക് ഇതു ധാരാളം മതിയെന്നും മന്‍മോഹന്‍സിങ്ങും ചിദംബരവും അഹ്ലുവാലിയയും രംഗരാജനുമെല്ലാം വീമ്പിളക്കുന്നത് നമ്മള്‍ കാണാറുണ്ട്. സാധാരണയാളുകള്‍ ഇതിന്‍െറ നിജ$സ്ഥിതി അറിയണമെന്നില്ല. വിദേശ സ്ഥാപക നിക്ഷേപകര്‍ (Foreign Institutional Investors) എന്നു കേള്‍ക്കാന്‍ ഇമ്പമുള്ള പേരില്‍ അറിയപ്പെടുന്ന ഊഹക്കുത്തകകളും നികുതിവെട്ടിപ്പുകാരും ബ്രോക്കര്‍മാരും മറ്റും ഊഹലാഭമെടുത്ത് കടത്തിക്കൊണ്ടുപോകാന്‍ ഇന്ത്യയില്‍ ‘പാര്‍ക്കു’ ചെയ്തിട്ടുള്ള ‘ഹോട്ട് മണി’ അഥവാ ഹ്രസ്വകാല നിക്ഷേപമാണ് ഈ വിദേശ നാണ്യശേഖരത്തില്‍ സിംഹഭാഗവും. നാണയ ചൂതാട്ടക്കാരും ഓഹരി ചൂതാട്ടക്കാരും നിയന്ത്രിക്കുന്ന ആഗോള ധന-മൂലധന വിപണിയിലെ ഏറ്റിറക്കങ്ങള്‍ക്കൊത്ത് കടന്നുവരുകയും പുറത്തുപോവുകയുംചെയ്യുന്ന ഈ വിദേശനാണ്യ ശേഖരത്തിന്മേല്‍ മന്‍മോഹന്‍സര്‍ക്കാറിന് ഒരു നിയന്ത്രണവുമില്ലെന്നുമാത്രമല്ല, അതു ഇന്ത്യയുടേതെന്ന് പറയുന്നത് രാജ്യത്തിന് അപമാനകരമാണ്. ഈ ദിവസങ്ങളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുന്നുവെന്ന് വാര്‍ത്തപരന്നതോടെ ഏതാണ്ട് 20 ബില്യണ്‍ ഡോളര്‍ ഒറ്റദിവസം പുറത്തേക്കൊഴുകിയെന്നാണ് പറയപ്പെടുന്നത്. അടുത്ത തെരഞ്ഞെടുപ്പിനെ ലാക്കാക്കി കോണ്‍ഗ്രസ്നേതൃത്വം പാര്‍ലമെന്‍റില്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുകയും അതിന്‍െറ പേരില്‍ ഭക്ഷ്യസബ്സിഡിക്ക് കൂടുതല്‍ തുക മാറ്റിവെക്കേണ്ടിവരുമെന്നും വാര്‍ത്ത പരന്നതോടെ വിദേശ സ്ഥാപക നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍നിന്ന് വിദേശനാണ്യം പിന്‍വലിക്കാന്‍ സൂചന നല്‍കുംവിധം അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവേഴ്സ് (Standard and Poor’s) വിദേശ കോര്‍പറേറ്റ് മുന്നറിയിപ്പ് നല്‍കിയത് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റദിവസംകൊണ്ട് ഡോളറിന് 66 രൂപയില്‍നിന്നും 68.75 രൂപയിലേക്ക് രൂപയെ തറപറ്റിക്കുംവിധം ഊഹക്കുത്തകകള്‍ നിക്ഷേപം പിന്‍വലിക്കുകയായിരുന്നു. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, മന്‍മോഹന്‍സര്‍ക്കാറിനെ വരുതിയിലാക്കാനും ഇന്ത്യയിലെ സാമ്പത്തിക നയരൂപവത്കരണം എന്തായിരിക്കണമെന്ന് തീരുമാനിക്കാനും വിദേശ ഊഹക്കുത്തകകള്‍ക്കും അവര്‍ക്കൊപ്പംനിന്നുകൊണ്ട് വിദേശനാണ്യം ആഗോളനികുതിവെട്ടിപ്പു കേന്ദ്രങ്ങളിലേക്ക് കടത്തുന്ന ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും കഴിയുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. ഇന്ന് രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍േറാ അതു തെരഞ്ഞെടുത്ത എക്സിക്യൂട്ടിവോ അല്ല. മറിച്ച്, കോര്‍പറേറ്റ് ഊഹക്കുത്തകകളാണെന്ന യാഥാര്‍ഥ്യമാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
അമേരിക്ക മാന്ദ്യത്തെ നേരിടുമ്പോഴും അതില്‍നിന്നു കരകയറുമ്പോഴും ഇന്ത്യയില്‍ പ്രതിസന്ധിയാണല്ലോയെന്ന് പലരും ചോദിക്കാറുണ്ട്. ശരിയാണ്. അമേരിക്കയും യൂറോപ്പും മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ അതിന്‍െറ ഭാരം ഇന്ത്യയടക്കമുള്ള പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളുടെ ചുമലിലേക്കാണ് തള്ളിയത്. 2008 മുതല്‍ അമേരിക്കയിലെയും യൂറോപ്പിലെയും മാന്ദ്യത്തെതുടര്‍ന്ന് ഇന്ത്യന്‍ കയറ്റുമതി കുത്തനെ ഇടിയുകയായിരുന്നു. മറുഭാഗത്ത് അമേരിക്കന്‍ ഊഹക്കുത്തകകള്‍ ഇന്ത്യയുടെ ഓഹരി-നാണയ വിപണികളിലും മറ്റു ഊഹമേഖലകളിലും നിക്ഷേപം നടത്തി ഉല്‍പാദനത്തെ മുരടിപ്പിക്കുകയും എല്ലാതരത്തിലുമുള്ള ഊഹപ്രവര്‍ത്തനങ്ങളും വികസിപ്പിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ പലിശനിരക്കു വര്‍ധിപ്പിച്ചതും തൊഴില്‍ ശിഥിലമാക്കിയതുമടക്കം പ്രതിസന്ധിയുടെ ഭാരം അവിടത്തെ തൊഴിലാളികളുടെ ചുമലില്‍ കെട്ടിവെച്ച് കുത്തകകള്‍ക്ക് ഒബാമഭരണം കൂടുതല്‍ പ്രോത്സാഹനം നല്‍കിത്തുടങ്ങിയതോടെ ഊഹക്കുത്തകകള്‍ ഇവിടെ നിക്ഷേപിച്ചിട്ടുള്ള പണം അമേരിക്കയിലേക്കു കടത്തുകയും മേല്‍ സൂചിപ്പിച്ച വിധം ഇവിടെ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയുമാണ്. വളരെ ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി നടക്കുന്ന ലോകകമ്പോളവുമായുള്ള ഉദ്ഗ്രഥനത്തിലൂടെയും നവ ഉദാരീകരണ പരിപാടിയിലൂടെയും പ്രതിസന്ധിയില്‍നിന്ന് കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് രാജ്യംനീങ്ങുന്നത്. സാമ്രാജ്യത്വം അതിജീവനത്തിനു ശ്രമിക്കുന്നത് ലോകജനതയുടെമേല്‍ കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്‍പിച്ചുകൊണ്ടാണ്. അമേരിക്കയും യൂറോപ്പും ജപ്പാനും ചൈനയും അടങ്ങുന്ന സാമ്രാജ്യത്വ രാജ്യങ്ങളുടെ നാണയമൂല്യം ആപേക്ഷികമായി വര്‍ധിക്കുകയോ സ്ഥിരമായി നില്‍ക്കുകയോ ചെയ്യുമ്പോള്‍ എല്ലാ പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളുടെയും നാണയമൂല്യം കുത്തനെ ഇടിയുന്നത് ഇതിന്‍െറ സൂചനയാണ്. പ്രത്യക്ഷമായ സൈനികാധിനിവേശം ഇല്ലാതെതന്നെ ഈ രാജ്യങ്ങളുടെയെല്ലാം നാണയമൂല്യം ഇടിക്കുന്നതിലൂടെ പരോക്ഷമായ പുത്തന്‍ കൊളോണിയല്‍ കൊള്ള കൂടുതല്‍ ഊര്‍ജിതമാക്കുകയാണ് സാമ്രാജ്യത്വം.

No comments:
Post a Comment