Madhyamam Editorial
രണ്ടര വർഷം മുമ്പാണ് ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായ വാർത്ത പുറത്തുവന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിലെ പ്രതികളിലൊരാൾ ബി.ജെ.പിയുടെ നിയമസഭാംഗമായിരുന്ന കുൽദീപ് സിങ് സെങ്കാർ ആയിരുന്നു. ചില ദേശീയ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഏറ്റെടുത്തതോടെ വലിയ ചർച്ചയും വിവാദവുമായ ഈ കേസ് വിചാരണകോടതിയിൽ എത്തുന്നതിനുമുമ്പുതന്നെ, ഇരയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റു മരിച്ചു. ആ പെൺകുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമമുണ്ടായി.
രണ്ടു സംഭവങ്ങൾക്കുപിന്നിലും കുൽദീപ് സെങ്കാറിന് പങ്കുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടും കേസിെൻറ വിചാരണ നേരാംവിധം മുന്നോട്ടുപോകാൻ പരമോന്നത നീതിപീഠത്തിന് നേരിട്ട് ഇടപെടേണ്ട അവസ്ഥയുണ്ടായി. വിചാരണ പൂർത്തിയായി വിധിക്കായി രാജ്യം കാതോർത്തിരിക്കുേമ്പാൾ, ഉന്നാവിൽനിന്ന് വീണ്ടും മറ്റൊരു വാർത്ത കേൾക്കുന്നു. ജില്ലയിലെ സിന്ധുപൂരിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികൾ തീകൊളുത്തി അപായപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം കോടതിയിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ മർദിച്ച് അവശയാക്കിയശേഷം തീകൊളുത്തുകയായിരുന്നുവത്രെ. യോഗി ആദിത്യനാഥിെൻറ യു.പിയിൽ ഇതിലൊന്നും വലിയ പുതുമയില്ല. ഇക്കഴിഞ്ഞ ജൂലൈ 17നാണ് കിഴക്കൻ യു.പിയിലെ സോൻഭദ്രയിൽ പത്ത് ആദിവാസി കർഷകരെ ഗ്രാമമുഖ്യെൻറ നേതൃത്വത്തിലെത്തിയ ഗുണ്ടാസംഘം വെടിവെച്ചുകൊന്നത്.
ഈ സംഭവങ്ങളുടെയൊക്കെ മറ്റൊരു മുഖം തന്നെയാണ് തെലങ്കാനയിലും കണ്ടത്. വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പൊലീസ് വെടിവെച്ചുകൊ
ന്നിരിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ച, തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്കുനേരെ സ്വയംരക്ഷാർഥം നിറയൊഴിക്കുകയായിരുന്നുവെന്ന പൊലീസ് ഭാഷ്യത്തിൽ ദുരൂഹതയുള്ളതിനാൽ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നു.
നമ്മുടെ രാജ്യത്ത് കാലങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ‘എക്സ്ട്രാ ജുഡീഷ്യൽ കൊലപാതക’പരമ്പരകളിൽ ഏറ്റവും ഒടുവിലത്തേത് മാത്രമാണിത്. ‘തീവ്രവാദി’, ‘മാവോവാദി’ ബന്ധവും മറ്റും ആരോപിച്ച് വിചാരണത്തടവുകാരും അല്ലാത്തവരുമായി എത്രയോ പേർ ഇവിടെ വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ യു.പിയിൽ മാത്രം ഇത്തരത്തിൽ കൊല്ലപ്പെട്ടത് 70ലധികം ആളുകളാണ്. അധികാരവർഗത്തിന് അഹിതകരമായ രീതിയിൽ ആകാശത്തേക്കു മുഷ്ടി ഉയർത്തുന്നവരെല്ലാം കൊല്ലപ്പെടേണ്ടവരാണെന്ന ഭരണകൂട യുക്തിയാണ് പല ഏറ്റുമുട്ടലുകൾക്കും പിന്നിൽ പ്രവർത്തിച്ചത്. എന്നാൽ, ഹൈദരാബാദ് സംഭവത്തിൽ കാര്യങ്ങൾ അൽപം വ്യത്യസ്തമാകുന്നുണ്ട്. കേസിൽ നാലു പ്രതികളെയും പിടികൂടിയിട്ടുണ്ടായിരുന്നു.
പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിച്ച് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവർക്ക് വാങ്ങിക്കൊടുക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. ഇരക്കുവേണ്ടി ശബ്ദമുയർത്തിയ മുഴുവൻ ആളുകളും ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. എന്നിട്ടും, ഒരൊറ്റ നിമിഷത്തിൽ ആ പ്രതീക്ഷകളെയും പ്രാർഥനകളെയും തല്ലിക്കെടുത്തി പൊലീസ് കമീഷണർ വി.സി. സജ്ജനാറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികൾക്കുനേരെ വെടിയുതിർത്തു. എന്തായിരുന്നു അവരുടെ ഉദ്ദേശ്യമെന്ന് വ്യക്തമല്ല. സ്വയംരക്ഷാർഥമായിരുന്നുവെങ്കിൽ അത് ഗുരുതര സുരക്ഷാ വീഴ്ചയായിട്ടാണ് പരിഗണിക്കേണ്ടത്. ഇനി, അവർക്ക് മറ്റു പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കപ്പെടേണ്ടതാണ്. ഏതായാലും, ജനാധിപത്യം മുന്നോട്ടുവെക്കുന്ന നിയമവാഴ്ചയുടെ വഴികളിൽനിന്നുമാറി പൊലീസ്പട സ്വന്തം നിലയിൽ നിയമം നടപ്പാക്കിയതോടെ നീതിനിഷേധിക്കപ്പെട്ടത് ഇരക്കുതന്നെയാണ്.
നമ്മുടെ രാജ്യം ഇന്ന് അകപ്പെട്ടിരിക്കുന്ന ജംഗിൾരാജിലെ ‘സ്വാഭാവിക നീതിനിർവഹണ’ത്തെയും ഈ സംഭവം കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിെൻറ മൗലികശിലകളിൽപെടുന്ന ജുഡീഷ്യറിയെയും നിയമവാഴ്ചയെയും മാറ്റിനിർത്തുേമ്പാഴാണ് ‘ജംഗിൾ രാജ്’ എന്ന അവസ്ഥ സംജാതമാവുക. അവിടെ വിചാരണ ചെയ്യുന്നതും നീതിനിർവഹണം നടപ്പാക്കുന്നതുമെല്ലാം വേട്ടക്കാർതന്നെയാകും. ഒരു ഫാഷിസ്റ്റ് ഭരണകൂടം യഥാർഥത്തിൽ ആഗ്രഹിക്കുന്നതും അത്തരമൊരു ‘വ്യവസ്ഥ’യാണ്. കാരണം, വിമതശബ്ദങ്ങളെ ഉന്മൂലനം ചെയ്ത് മുന്നോട്ടുള്ള അവരുടെ പ്രയാണത്തിന് അതാണ് നല്ലത്. രാജ്യത്തിെൻറ പല ഭാഗങ്ങളിൽനിന്നായി കേട്ടുകൊണ്ടിരിക്കുന്ന ആൾക്കൂട്ടാക്രമണങ്ങളടക്കം വിരൽചൂണ്ടുന്നത് ഇതിലേക്കാണ്.
ചില സന്ദർഭങ്ങളിലെങ്കിലും നമ്മുടെ പൊതുബോധം ഇത്തരം ‘ഉന്മാദ ആൾക്കൂട്ട’ത്തിന് പിറകെ പോകുന്നതു കാണാം. ഹൈദരാബാദ് സംഭവത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നവർ ഒരർഥത്തിൽ ഈ ആൾക്കൂട്ടത്തെ പ്രതിനിധാനംചെയ്യുന്നില്ലേ? തോക്കിൻകുഴലിലൂടെയുള്ള ഈ ‘നീതിനിർവഹണ’മാണ് രാജ്യം ആഗ്രഹിക്കുന്ന പരിഹാരമെന്നാണോ ആ ആഹ്ലാദനൃത്തങ്ങളിൽനിന്നും മായാവതിയെപ്പോലുള്ളവരുടെ പ്രസ്താവനകളിൽനിന്നും മനസ്സിലാക്കേണ്ടത്? അതാണ് പരിഹാരമെങ്കിൽ, ‘ഏറ്റുമുട്ടൽ കൊലപാതക’ങ്ങളുടെ എണ്ണം പിന്നെയും പെരുകുകയാണ് ചെയ്യുക. ഇരയുടെ ബന്ധുക്കളുടെയും മറ്റും വൈകാരികാവസ്ഥ ഈ സന്ദർഭത്തിൽ മറക്കുന്നില്ല; പ്രതികൾ കൊല്ലപ്പെടേണ്ടവരാണ് എന്ന അവരുടെ വാക്കുകളിൽ സർവരോഷവും പ്രകടവുമാണ്.
എന്നാൽ, ഈ വൈകാരികാവസ്ഥക്കപ്പുറമുള്ള ചില യാഥാർഥ്യങ്ങൾ കണക്കിലെടുക്കുേമ്പാൾ ഈ കൊലപാതകങ്ങളെ അപലപിക്കാനേ നിർവാവഹമുള്ളൂ. അതേസമയം, രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന ബലാത്സംഗകേസുകളിലൊന്നും കൃത്യമായ വിചാരണ നടക്കുന്നില്ലെന്ന വസ്തുതയും പരിഗണിക്കണം. ഇത്തരം കേസിലകപ്പെട്ടാലും ശിക്ഷിക്കപ്പെടില്ല എന്ന പൊതുബോധം ഇവിടെ നിലനിൽക്കുന്നുണ്ട്. ജനങ്ങൾക്ക് നീതിയിലും നിയമത്തിലുമുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലേക്കാണ് ഇത് നയിക്കുക. അതിവേഗ വിചാരണ കോടതികൾ സ്ഥാപിച്ചും മറ്റും ഈ ന്യൂനത പരിഹരിക്കുകയാണ് നിയമവാഴ്ചയിലുള്ള വിശ്വാസം തിരിച്ചുപിടിക്കാനും അതുവഴി ജംഗിൾരാജിൽനിന്ന് കരകയറാനുമുള്ള മാർഗം.

No comments:
Post a Comment