Pages

16 October 2019

വലതുപക്ഷ അവാർഡ് വലതുപക്ഷ സാമ്പത്തികസിദ്ധാന്തത്തിന്രാംകുമാർ

ആർ രാംകുമാർ
Read more: https://www.deshabhimani.com/articles/abhijit-banerjee-nobel-prize/828068
ആർ രാംകുമാർ
Read more: https://www.deshabhimani.com/articles/abhijit-banerjee-nobel-prize/828068
ആർ രാംകുമാർ
ആർ രാംകുമാർ
Read more: https://www.deshabhimani.com/authors/%E0%B4%86%E0%B5%BC+%E0%B4%B0%E0%B4%BE%E0%B4%82%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC
ആർ രാംകുമാർ
Read more: https://www.deshabhimani.com/authors/%E0%B4%86%E0%B5%BC+%E0%B4%B0%E0%B4%BE%E0%B4%82%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC
ലോകത്ത്‌ സാമ്പത്തികശാസ്ത്രത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉന്നതമായ പുരസ്‌കാരമായ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് സമ്മാനം (നൊബേൽ സമ്മാനം എന്ന് പൂർണാർഥത്തിൽ വിളിക്കാൻ കഴിയില്ല) ഇത്തവണ നൽകപ്പെട്ടിട്ടുള്ളത് ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിക്കും സഹപ്രവർത്തകരായ എസ്‌തർ ദുഫ്‌ലോക്കും മൈക്കൽ ക്രീമർക്കുമാണ് എന്നത് ഏറെ വാർത്തയായിട്ടുണ്ട്. പല രൂപത്തിൽ ഈ വാർത്ത ശ്രദ്ധ നേടിയിട്ടുള്ളതായി കാണാം. അമർത്യ സെന്നിനുശേഷം ഈ സമ്മാനം ലഭിക്കുന്ന ഭാരതീയനാണ് ബാനർജി എന്നതിനാൽ ഒരു ദേശീയ ആഘോഷമായിത്തന്നെ ഈ പുരസ്‌കാരലബ്‌ധി നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മോഡി സർക്കാരിന്റെ ചില സാമ്പത്തികനയങ്ങൾക്കെതിരായി അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട് എന്നതിനാൽ അദ്ദേഹത്തെ ഒരു മോഡി വിരുദ്ധനും കോൺഗ്രസ് അനുകൂലിയുമായി ചില മാധ്യമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, അദ്ദേഹം മോഡി വിരുദ്ധനോ കറകളഞ്ഞ മതനിരപേക്ഷവാദിയോ അല്ല എന്ന് സ്ഥാപിക്കുന്ന, ആർഎസ്എസിനെയും മോഡിയെയും പുകഴ്‌ത്തി അദ്ദേഹം എഴുതിയ ഒരു ലേഖനവും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ബാനർജിയുടെ രാഷ്ട്രീയത്തിലേക്ക് ഞാൻ വരാം, എന്നാൽ അതിനുമുമ്പ്‌, അദ്ദേഹത്തിന് എന്തിനാണ് നൊബേൽ സമ്മാനം ലഭിച്ചത് എന്ന് നമുക്കൊന്ന് പരിശോധിക്കാം. ആഗോളതലത്തിൽ ദാരിദ്ര്യം ലഘൂകരിക്കാനുതകുന്ന “റാൻഡോമൈസ്ഡ് കൺട്രോൾ ട്രയൽ” (ആർസിടി) എന്ന ഒരു പരീക്ഷണരീതി ഇവർ വികസിപ്പിച്ചെടുത്തു എന്നതാണ് നൊബേൽ സമ്മാന അവാർഡ് കമ്മിറ്റി അവരുടെ പത്രക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ആരോഗ്യമേഖലയിൽ മരുന്നുകളുടെ ശേഷിയും ഫലവും മനസ്സിലാക്കാൻ കുറെക്കാലമായി  ഉപയോഗിച്ചുവരുന്ന ഒരു പരീക്ഷണരീതിയാണിത്. ജനസംഖ്യയിൽനിന്ന് രണ്ടുവിഭാഗങ്ങളെ ആദ്യം റാൻഡമായി (ആകസ്‌മികമായി) വേർതിരിക്കുന്നു. ഒരു വിഭാഗം ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്നു, അതായത്, ഒരു പ്രത്യേക മരുന്ന് കഴിക്കുന്നു. രണ്ടാമത്തെ വിഭാഗം (കൺട്രോൾ ഗ്രൂപ്പ്) ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്നില്ല, അതായത് അവർ സാധാരണ ആരോഗ്യപരിപാലനം തുടരുന്നു. മരുന്ന് കഴിച്ചശേഷം ഈ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കുന്നു. കാര്യമായ വ്യത്യാസമുണ്ടെങ്കിൽ മരുന്നിന് രോഗനിവാരണശേഷിയുണ്ട് എന്ന് കണ്ടെത്തുന്നു. കാരണം, ആദ്യത്തെ ഗ്രൂപ്പ് മരുന്ന് കഴിച്ചു എന്നതുമാത്രമാണ് ആദ്യത്തെയും രണ്ടാമത്തെയും ഗ്രൂപ്പുകൾ തമ്മിലുള്ള ഏക വ്യത്യാസം. ഇത്തരത്തിൽ അനവധി പരീക്ഷണങ്ങൾ തുടർച്ചയായി നടത്തുമ്പോൾ നമുക്ക് ആ മരുന്നിന്റെ പ്രതിരോധശേഷിയെപ്പറ്റി കൃത്യമായ ധാരണ കൈവരുന്നു. ഗ്രൂപ്പുകൾ തെരഞ്ഞെടുക്കുന്നത് പൂർണമായും റാൻഡമായാണ് എന്നതാണ് ഈ പരീക്ഷണത്തിന് ആധികാരിതയുണ്ട് എന്ന്‌ പറയാൻ കാരണം.
ആരോഗ്യമേഖലയിൽ ഇത്തരം പരീക്ഷണങ്ങൾ ഒരളവുവരെ വിജയിച്ചിട്ടുണ്ട് എന്നുപറയാം. എന്നാൽ, ഇവിടെയും പലപ്പോഴും പരീക്ഷണങ്ങളുടെ നൈതികത കാത്തുസൂക്ഷിക്കാൻ ഇത്തരം പരീക്ഷണങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത്തരം ആർസിടി-കൾ സാമൂഹ്യപഠനരംഗത്ത് ഉപയോഗിക്കപ്പെടാൻ ആരംഭിച്ചത് ഈയടുത്ത കാലത്താണ്. അവിടെയാണ് ബാനർജിയും ദുഫ്‌ലോയും ക്രീമറും കടന്നുവരുന്നത്. 2003-ൽ ഇവർ ചേർന്ന് സ്ഥാപിച്ചതാണ് ജമാൽ അബ്ദുൽ ലത്തീഫ് പോവെർട്ടി ആക്‌ഷൻ ലാബ് (ജെ-പാൽ). ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആർസിടി-കൾ ഉപയോഗിക്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഗവേഷണോദ്ദേശ്യം. 2003-നുശേഷം വലിയതോതിൽ കോർപറേറ്റ് സാമ്പത്തിക സഹായവും വൻകിട ഫൗണ്ടേഷനുകളുടെ സാമ്പത്തിക സഹായവും ഈ സംഘടനയ്‌ക്കും ഇവിടത്തെ ഗവേഷണങ്ങൾക്കും ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഗവേഷണരംഗത്ത് “ഡെവലപ്മെന്റ് ഇക്കണോമിക്‌സ്‌’ എന്ന ശാസ്ത്രശാഖയെത്തന്നെ ആർസിടി-കൾ ഏറെക്കുറെ പിടിച്ചടക്കിയിട്ടുള്ളതായി കാണാം. ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം ഇവർക്കുള്ളതുകൊണ്ടുതന്നെ, അസമത്വവും ദുരിതവും ഏറെ വർധിച്ചിട്ടുള്ള ഈ മുതലാളിത്ത കാലഘട്ടത്തിൽ, ഇടതുപക്ഷ-പുരോഗമന കാഴ്‌ചപ്പാടുള്ളവർപോലും ഈ പരീക്ഷണരീതിയെപ്പറ്റി വളരെ ആദരണീയതയോടുകൂടിമാത്രം സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എന്നാൽ, വളരെ ജനവിരുദ്ധവും അശാസ്ത്രീയവുമാണ് ആർസിടി-കൾ എന്ന് ഇടതുപക്ഷ സാമ്പത്തിക -സാമൂഹ്യ ശാസ്ത്രജ്ഞർ ഏറെക്കാലമായിത്തന്നെ രേഖപ്പെടുത്തിയിട്ടുള്ളത് ഇവരുടെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് തോന്നുന്നു. മാത്രമല്ല, സാമൂഹ്യ-ഗവേഷണങ്ങളെ ഇടുങ്ങിയ ഒരു പ്രകൃതിതത്വജ്ഞാനപരമായ അന്വേഷണമായി ആർസിടി-വാദികൾ ചുരുക്കിക്കെട്ടുന്നു എന്ന വിഷയവും ഇതോടൊപ്പം ഉന്നയിക്കപ്പെടേണ്ടതുണ്ട്.
എന്തുകൊണ്ട് പാവപ്പെട്ടവൻ പാവപ്പെട്ടവനായി എന്ന ചോദ്യം നമുക്കു മുന്നിൽ പുതിയതല്ലല്ലോ. നമ്മൾ മനസ്സിലാക്കിയിട്ടുള്ളത് ഇതിനുത്തരം സാമൂഹ്യപരവും സാമ്പത്തികവും രാഷ്ട്രീയവുമായ വിവിധ ചൂഷണങ്ങൾ കാരണമാണ് ദാരിദ്ര്യം നിലനിൽക്കുന്നത് എന്നാണ്. ഇതിന് വർഗപരവും ജാതിപരവും ലിംഗപരവുമായ കാരണങ്ങളുണ്ട്. അതായത്, ഈ ചുറ്റുപാടുകളെ മാറ്റിമറിക്കുന്ന ഒരു പ്രക്രിയയിലൂടെ മാത്രമേ ദാരിദ്ര്യം പൂർണമായി ദൂരീകരിക്കപ്പെടുകയുള്ളൂ. എന്നാൽ, സാമൂഹ്യമാറ്റത്തിന്റെ ഈ സങ്കീർണതകളിലൊന്നും ആർസിടി-വാദികൾക്ക് താൽപ്പര്യമില്ല. പകരം അവർ അന്വേഷിക്കുന്നത് വളരെ ചെറിയ ഉത്തേജനങ്ങൾവഴി വ്യക്തികളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കൊണ്ടുവരാമോ, ഇത്തരം മാറ്റങ്ങൾവഴി ദാരിദ്ര്യം ലഘൂകരിക്കാമോ അല്ലെങ്കിൽ ജീവിതങ്ങൾ മെച്ചപ്പെടുത്താമോ എന്നതാണ്. ഭക്ഷണം വാങ്ങാൻ പൈസയില്ലാത്ത മൊറോക്കോയിലെ ചെറുപ്പക്കാരൻ ടിവി വാങ്ങിയതെന്തിന്? ഇന്ത്യയിലെ ദരിദ്രർ തങ്ങളുടെ വരുമാനത്തിന്റെ ഏഴു ശതമാനം പഞ്ചസാര വാങ്ങാൻ ചെലവഴിക്കുന്നതെന്തിന്? ദരിദ്ര കുടുംബങ്ങൾക്ക് ഒരു കൊതുകുവല ഫ്രീയായി നൽകിയാൽ മലേറിയ കുറയുമോ? ഇന്ത്യയിലെ 521  ഗ്രാമത്തിൽ അവർ നടത്തിയ ഒരു പഠനത്തിൽ അവർ കണ്ടെത്തിയത് വാക്‌സിനേഷൻപോലുള്ള രീതികൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ ഏറ്റവും മെച്ചപ്പെട്ട മാർഗം പരദൂഷണങ്ങളാണ് എന്നതാണ്. അതായത്, പരദൂഷണം പ്രചരിപ്പിക്കലാണ് ആരോഗ്യപരിപാലന മാർഗങ്ങൾ ജനകീയമാക്കാൻ ഏറ്റവും ആവശ്യം! ഇത്തരത്തിലുള്ള ചോദ്യങ്ങൾ പ്രധാനപ്പെട്ടവയാണെന്ന് വാദിക്കാൻ അവർ പറയുക സാമൂഹ്യമാറ്റം വലിയ മാറ്റങ്ങളിലൂടെയല്ല കൊണ്ടുവരേണ്ടത്, മറിച്ച് ചെറിയ ചെറിയ വർധനകളിലൂടെയാണ്  കൊണ്ടുവരേണ്ടത് എന്നാണ്.
പല സാഹചര്യങ്ങളിലും ഈ ചെറിയ ചെറിയ വർധനകളിലൂടെയുള്ള ദാരിദ്ര്യലഘൂകരണം പുരോഗമനപരമായ സാമൂഹ്യമാറ്റങ്ങൾക്ക് തടസ്സം നിൽക്കുന്നു എന്നത് പലരും കാണുന്നില്ല. ചരിത്രപരമായ അറിവുകളിലൂടെയും മറ്റനേകം രാജ്യങ്ങളിലെ അനുഭവംകൊണ്ടും നമുക്ക് പ്രാപ്തമായ ചില നയപരമായ അറിവുകളുണ്ട്. പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ വേണ്ടത് ഭൂപരിഷ്‌കരണമാണ്; അത് ചെയ്യേണ്ടത് ഭരണകൂടമാണ്. വേണ്ടത് സാർവജനീയ വിദ്യാഭ്യാസമാണ്; അതിനുവേണ്ടത് നിയമകൽപ്പിതമായി എല്ലാ കുട്ടികളെയും സ്‌കൂളിൽ ചേർക്കേണ്ട നയങ്ങളാണ്. വേണ്ടത് സാർവജനീയ ആരോഗ്യപരിപാലന കേന്ദ്രങ്ങളാണ്; ഇതിനുവേണ്ടത് സർക്കാർ നിക്ഷേപമാണ്. എന്നാൽ, ഇതൊന്നും ചരിത്രപരമായി നമുക്ക് കിട്ടിയ അറിവുകളാണെന്ന്‌ ആർസിടി-വാദികൾ അംഗീകരിക്കുകയേ ഇല്ല. അവർക്കുവേണ്ടത് ചെറിയ ചെറിയ ഉത്തേജനങ്ങൾവഴി ജനങ്ങളുടെ പെരുമാറ്റങ്ങളെ/ സ്വഭാവങ്ങളെ മാറ്റാൻ കഴിയുമോ എന്ന് പരിശോധിക്കലാണ്. ഇതിനെ തെളിവുകളെ അടിസ്ഥാനമാക്കിയ നയരൂപീകരണം എന്നാണ്‌ അവർ വിളിക്കാറുള്ളതെങ്കിലും ചരിത്രപരമായി സമൂഹങ്ങൾ ആർജിച്ച പല തെളിവുകളെയും അറിവുകളെയും ഒരു വലതുപക്ഷ സമീപനത്തിൽനിന്നുകൊണ്ട് തള്ളിക്കളയുകയാണ് ഇവർ ചെയ്യുന്നത് എന്ന യാഥാർഥ്യം പലരും കാണാതെ പോകുന്നു എന്നത് ദുഃഖകരമാണ്.
രണ്ടു ഗ്രൂപ്പുകളെ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ഈ ഗവേഷണരീതിയിൽത്തന്നെ ഒരു അടിസ്ഥാന പ്രശനമുണ്ട് എന്നത് കണ്ടേ തീരൂ. പ്രത്യേകിച്ചും സാമൂഹ്യശാസ്‌ത്രത്തിൽ. കൊതുകുവല ഫ്രീയായി നൽകിയ കുടുംബങ്ങളുടെ ഗ്രൂപ്പിൽ കൊതുകുവല ഫ്രീയായി നൽകാത്ത ഗ്രൂപ്പിനേക്കാൾ മലേറിയ കുറവാണെന്നു കണ്ടെത്തിയാൽ കൊതുകുവലയില്ലാത്തതുകൊണ്ടാണ് മലേറിയ പെരുകിയതെന്ന് അർഥമുണ്ടോ? ഇല്ല എന്നതാണ് സത്യം. ഇതിനെ “ആഭ്യന്തരമായ സാധുത’യുടെ പ്രശ്നം എന്നാണ്‌ നൊബേൽ സമ്മാന ജേതാവുതന്നെയായ ആംഗസ് ഡീറ്റൻ വിളിക്കുന്നത്. ആർസിടിയുടെ ഒരു വലിയ വിമർശകനാണ് അദ്ദേഹം. അതുപോലെതന്നെ, ഒരു ഗ്രാമത്തിൽ കൊതുകുവല ഫ്രീയായി നൽകുന്നത് മലേറിയ കുറച്ചു എന്നുതന്നെ കരുതിയാൽ അത് തൊട്ടടുത്ത ഗ്രാമത്തിന്റെ കാര്യത്തിലും ശരിയാകുമോ? ആകുമെന്ന് കരുതി രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും കൊതുകുവല ഫ്രീയായി നൽകുകയാണോ വേണ്ടത്? ഇതിനെ ഡീറ്റൻ വിളിക്കുന്നത് “ബാഹ്യമായ സാധുത”യുടെ പ്രശ്നം എന്നാണ്. ഇത്തരത്തിൽ അടിസ്ഥാനപരമായ വിമർശങ്ങൾക്കും ആർസിടി ഇരയായിട്ടുണ്ട്.
സാമ്പത്തികശാസ്ത്രത്തിലെ നൊബേൽ സമ്മാനം ഒട്ടും പുരോഗമനപരമായ ഒരു അവാർഡല്ല എന്നത് എല്ലാവർക്കുമറിയാം. വലതുപക്ഷ സാമ്പത്തികശാസ്ത്രജ്ഞർക്കുമാത്രം നൽകുന്ന ഒരു അവാർഡാണത്
അവസാനമായി, നൈതികമായ ഒരു പ്രശനം കൂടി പറഞ്ഞു പോയെ തീരൂ. ആർസിടി പരീക്ഷണങ്ങളുടെ ഭാഗമായി "ടെസ്റ്റ്’ ചെയ്യപ്പെടുന്ന ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഈ പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബന്ധപ്പെട്ടവർ കൈമാറുന്നുണ്ടോ എന്നുള്ളതാണത്. പലപ്പോഴും അവർ പോലും അറിയാതെയാണ് അവർ ഇത്തരം പരീക്ഷണങ്ങൾക്കു വിധേയരാകുന്നത് എന്നത് പലയിടത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ലബോറട്ടറിയിലെ ഗിനി പന്നികളായി മനുഷ്യരെ ഈ പരീക്ഷണരീതി മാറ്റിയെടുക്കുന്നു എന്നത് ഗുരുതരമായ ഒരു വിഷയമാണ്. ആരോഗ്യരംഗത്തെ പോലെ മരുന്നുകളൊന്നും നൽകി രഹസ്യമായി പരീക്ഷണങ്ങൾ നൽകുന്നില്ലല്ലോ എന്നത് ഒരു വാദമേയല്ല. നൈതികത നൈതികത തന്നെയാണ്. അതിനെ അങ്ങിനെ തന്നെ കണ്ടേ മതിയാവൂ.
സാമ്പത്തികശാസ്ത്രത്തിലെ നൊബേൽ സമ്മാനം ഒട്ടും പുരോഗമനപരമായ ഒരു അവാർഡല്ല എന്നത് എല്ലാവർക്കുമറിയാം. വലതുപക്ഷ സാമ്പത്തികശാസ്ത്രജ്ഞർക്കുമാത്രം നൽകുന്ന ഒരു അവാർഡാണത് (അമർത്യ സെന്നിനെയും ആർതർ ലൂയിസിനെയുംപോലെയുള്ളവരെ മാറ്റിനിർത്തിയാൽ). അത്തരത്തിലൊരു അവാർഡ് ബാനർജിക്കും കൂട്ടർക്കും കിട്ടിയത് ഒരു അത്ഭുതമേയല്ല. എന്നാൽ, ഒരു ഭാരതീയന് കിട്ടി എന്നുള്ളതുകൊണ്ട് ഈ പിന്തിരിപ്പനും അശാസ്ത്രീയത നിറഞ്ഞതുമായ അവാർഡിനെ നമ്മൾ കൊണ്ടാടണോ? അതിലെ വലതുപക്ഷ രാഷ്ട്രീയത്തെ തുറന്നുകാട്ടുകയല്ലേ വേണ്ടത്?
(സംസ്ഥാന ആസൂത്രണബോർഡ് അംഗവും മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രൊഫസറുമാണ് ലേഖകൻ)

No comments:

Post a Comment