സിസി ജേക്കബ്
''യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും (ഇ.സി.ബി.) അന്താരാഷ്ട്ര നാണയനിധിയും (ഐ.എം.എഫ്.) 25.06.2015ന് യൂറോഗ്രൂപ്പില്‍ വെച്ച അവരുടെ സംയുക്തനിര്‍ദേശമടങ്ങിയ രണ്ടുഭാഗങ്ങളുള്ള നിര്‍ദിഷ്ട ഉടമ്പടി അംഗീകരിക്കണോ?'' ഗ്രീസിലെ അലക്‌സിസ് സിപ്രാസിന്റെ സര്‍ക്കാര്‍ ഞായറാഴ്ച രാജ്യത്തോട് ഇങ്ങനെ ചോദിക്കും. വേണം അല്ലെങ്കില്‍ വേണ്ട; ഒറ്റവാക്കില്‍ ഉത്തരം നല്‍കണം. ജനം വേണ്ട എന്ന ഉത്തരം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആഗ്രഹംപോലെ നടന്നാല്‍ യൂറോസഖ്യത്തില്‍നിന്നും യൂറോ എന്ന വിനിമയനാണയത്തില്‍നിന്നുമുള്ള ഗ്രീസിന്റെ പുറത്തുപോകല്‍ ഏതാണ്ടുറയ്ക്കും. 19അംഗ യൂറോസഖ്യത്തിലെ മറ്റംഗങ്ങളും ഗ്രീസും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍നടക്കുകയും വിട്ടുവീഴ്ചകളുണ്ടാവുകയും ചെയ്തില്ലെങ്കില്‍ അത് സംഭവിക്കുകയുംചെയ്യും.

എങ്ങനെ ഇതുവരെയെത്തി?
2008ലെ
ആഗോളസാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് യൂറോപ്പാകെ കടത്തിലായപ്പോള്‍
ഏറ്റവും ദുരിതമനുഭവിച്ചത് ഗ്രീസായിരുന്നു. വരവറിയാതെ ചെലവുനടത്തിയ ഭരണകൂടം
രാജ്യത്തെ കൊണ്ടെത്തിച്ചത് വലിയ കടത്തില്‍. ആഗോളവിപണി കരകയറാന്‍
പ്രയാസപ്പെടുമ്പോള്‍ 2009 ഒക്ടോബറില്‍ ഗ്രീസ് വെടിപൊട്ടിച്ചു; വര്‍ഷങ്ങളായി
ധനക്കമ്മി കുറച്ചുകാട്ടുകയായിരുന്നുവെന്ന്. ഇത് ഗ്രീസിന്റെ
ധനസ്ഥിതിയെക്കുറിച്ച് ആശങ്കയുയര്‍ത്തി. ആഗോളവിപണിയില്‍നിന്നു
കടമെടുക്കുന്നതിന് വിലക്കുവീണു. 2010 ആയപ്പോള്‍ രാജ്യം പാപ്പരാകുമെന്ന
സ്ഥിതിവന്നു. ഇത് പുതിയ സാമ്പത്തികക്കുഴപ്പത്തിലേക്ക് നയിക്കുമെന്നുകണ്ട്
ഐ.എം.എഫും ഇ.സി.ബി.യും യൂറോപ്യന്‍ കമ്മീഷനും സഹായവുമായെത്തി.
കര്‍ശനനിബന്ധനകളോടെ 24,000 കോടി യൂറോ വായ്പയനുവദിച്ചു. കടുത്ത
ചെലവുചുരുക്കല്‍, ബജറ്റ് വെട്ടിക്കുറയ്ക്കല്‍, നികുതി വര്‍ധിപ്പിക്കല്‍
തുടങ്ങിയവയായിരുന്നു നിബന്ധനകള്‍.
സാമ്പത്തികഞെരുക്കത്താല്‍ യൂറോപ്യന്‍ യൂണിയന്‍ തകരാന്‍പോകുന്നുവെന്ന
ധാരണയൊഴിവാക്കാന്‍ സഹായധനംകൊണ്ടു കഴിഞ്ഞു; ഗ്രീസിന്റെ ധനസ്ഥിതി
പിടിച്ചുനിര്‍ത്താനും. പക്ഷേ, ഇത്രയും തുക കിട്ടിയിട്ടും പ്രശ്‌നങ്ങള്‍
തീര്‍ന്നില്ല. അതുവരെയുള്ള കടങ്ങള്‍ വീട്ടാനേ അതുതകിയുള്ളൂ.
അഞ്ചുകൊല്ലംകൊണ്ട് സമ്പദ്രംഗം മുരടിച്ചു. തൊഴിലില്ലായ്മ 25
ശതമാനത്തിലേറെയായുയര്‍ന്നു; യുവാക്കളിലെ തൊഴിലില്ലായ്മ 50 ശതമാനമായും.
ചെലവുചുരുക്കലാണ് ഇതിനുകാരണമെന്ന് ചില സാമ്പത്തികവിദഗ്ധരും ഒട്ടേറെ
ഗ്രീക്കുകാരും വിശ്വസിക്കുന്നു. ഈ ഘട്ടത്തിലാണ് അലക്‌സിസ് സിപ്രാസിന്റെ
നേതൃത്വത്തില്‍ ഇടതുകക്ഷിയായ 'സിരിസ' അധികാരത്തിലേറിയത്.
വായ്പക്കാര്യത്തില്‍ ഐ.എം.എഫും ഇ.സി.ബി.യും യൂറോപ്യന്‍ കമ്മീഷനുമായി
വീണ്ടും ചര്‍ച്ചനടത്തുമെന്ന് വാഗ്ദാനംനല്‍കി. ജൂണ്‍ 30 ആയിരുന്നു
ഐ.എം.എഫിന്റെ പണം തിരിച്ചടയ്ക്കാനുള്ള അവസാനതീയതി. ആ 180 കോടി യൂറോ (12,656
കോടി രൂപ) തിരിച്ചടയ്ക്കുന്നതിനുള്ള സമയം നീട്ടിക്കിട്ടാന്‍ ഐ.എം.എഫ്.,
ഇ.സി.ബി., യൂറോപ്യന്‍ കമ്മീഷന്‍ എന്നിവയുമായി അഞ്ചുമാസമായി
ചര്‍ച്ചയിലായിരുന്നു സിപ്രാസ്. സാമ്പത്തികരക്ഷാപദ്ധതിയിലെ ശേഷിക്കുന്ന 720
കോടി യൂറോ(50,612 കോടി രൂപ) കൂടി നല്‍കാന്‍ അഭ്യര്‍ഥിച്ചു. യൂറോമേഖലയുടെ
അടയന്തരനിധിയില്‍നിന്ന് 2900 കോടി യൂറോ (2.03 ലക്ഷം കോടി രൂപ)
രണ്ടുകൊല്ലത്തേക്ക് വായ്പചോദിച്ചു. ഇതനുവദിക്കാന്‍ കൂടുതല്‍ കര്‍ക്കശമായ
ചെലവുചുരുക്കല്‍ നിബന്ധനകള്‍ അവര്‍ വെച്ചു. അവയില്‍ ചിലത്
അംഗീകരിക്കാമെന്ന് സിപ്രാസ് വാഗ്ദാനംചെയ്തിട്ടും വിട്ടുവീഴ്ചയ്ക്ക്
വായ്പദാതാക്കള്‍ തയ്യാറായില്ല. ഗ്രീസും വിട്ടുകൊടുത്തില്ല.
ചര്‍ച്ചകള്‍നടക്കെ ജൂണ്‍ 27ന് ഐ.എം.എഫും ഇ.സി.ബി.യും യൂറോപ്യന്‍ കമ്മീഷനും
വെച്ച നിബന്ധനകളില്‍ ഹിതപരിശോധന പ്രഖ്യാപിച്ചു. ജൂണ്‍ 30 എന്ന സമയപരിധി
പിന്നിട്ടിട്ടും ഐ.എം.എഫിന്റെ പണം ഗ്രീസ് തിരിച്ചടച്ചില്ല. വായ്പ
തിരിച്ചടയ്ക്കാത്ത ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യം എന്ന കുപ്രസിദ്ധി
അങ്ങനെ ഗ്രീസ് നേടി.
സിപ്രാസിനെ ചൊടിപ്പിച്ച നിര്‍ദേശങ്ങള്‍
കൂടുതല്‍ ചെലവുചുരുക്കല്‍ എന്ന വായ്പദാതാക്കളുടെ ആവശ്യം 'ബ്ലാക്‌മെയില്‍' ആണെന്ന് സിപ്രാസ് ആരോപിച്ചു. സിപ്രാസ് ചതിച്ചെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് കോദ് ജങ്കര്‍ പ്രതികരിച്ചു. ഹിതപരിശോധന പ്രഖ്യാപിച്ച സ്ഥിതിക്ക് ഗ്രീസുമായുള്ള ചര്‍ച്ചയ്ക്കു സാധുതയില്ലെന്ന് ഐ.എം.എഫ്. മേധാവി ക്രിസ്റ്റീന്‍ ലെഗാര്‍ദെയും പറഞ്ഞു.
ചെലവുചുരുക്കല്‍ അവസാനിപ്പിക്കും എന്നതായിരുന്നു തിരഞ്ഞെടുപ്പുപ്രചാരണവേളയില്‍ 'സിരിസ' ഗ്രീസിനു നല്‍കിയ വാഗ്ദാനം. മൊത്ത ആഭ്യന്തരവരുമാനം ഒരുശതമാനം കൂട്ടാന്‍ ജൂലായ് ഒന്നുമുതല്‍ വാണിജ്യനികുതിയില്‍ പുതിയ വാറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം, ഭൂരിഭാഗം ചരക്കുകള്‍ക്കും 23 ശതമാനം എന്ന പരമാവധി നികുതി ചുമത്തണം, ചില ഗ്രീക്ക് ദ്വീപുകളെ 'വാറ്റി'ല്‍നിന്ന് ഒഴിവാക്കുന്നതും ചിലതിന് 'വാറ്റ്' ഇളവ് നല്‍കിവരുന്നതും അവസാനിപ്പിക്കണം, 2022ഓടെ വിരമിക്കല്‍പ്രായം 67 ആക്കണം, രണ്ടുലക്ഷത്തോളംവരുന്ന പാവപ്പെട്ട പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന സഹായധനം ഉടന്‍ നിര്‍ത്തലാക്കണം തുടങ്ങിയ ചെലവുചുരുക്കല്‍നിര്‍ദേശങ്ങള്‍ അതുകൊണ്ടുതന്നെ സിപ്രാസിന് സ്വീകാര്യമായില്ല. 201516 വര്‍ഷംകൊണ്ട് 890 കോടി യൂറോയുടെ (62,585 കോടി രൂപ) ചെലവുചുരുക്കാനുള്ള നിര്‍ദേശങ്ങളായിരുന്നു ഇവ. എങ്കിലും പ്രതിസന്ധിക്ക് അയവുവരുത്താനും കൂടുതല്‍ തുക ലഭ്യമാക്കാനും ചില നിര്‍ദേശങ്ങള്‍ 33,000 ഡോളറിലേറെ വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ നികുതിചുമത്തുക, അടിസ്ഥാനഭക്ഷ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും 23 ശതമാനം നികുതിചുമത്തുക തുടങ്ങിയവ അംഗീകരിക്കാന്‍ തയ്യാറാണെന്ന് സിപ്രാസ് അറിയിച്ചു. പക്ഷേ, ഹിതപരിശോധനയില്‍ത്തട്ടി ചര്‍ച്ച ഒടുങ്ങി.

വായ്പദാതാക്കളുടെ തന്ത്രം
ഇടതുകക്ഷിയായ 'സിരിസ'യെക്കൊണ്ടുതന്നെ ഗ്രീസ് ജനതയുടെമേല്‍ അവസാനത്തെ ആണിയും അടിപ്പിക്കാനുള്ള ശ്രമമാണ് യൂറോസഖ്യത്തിലെ പ്രബലരാജ്യമായ ജര്‍മനിയും ഐ.എം.എഫും നടത്തിയത്. രാജ്യത്തിന്റെ പെന്‍ഷന്‍ സമ്പ്രദായത്തിലും സാമൂഹികസുരക്ഷാ നടപടികളിലും കര്‍ക്കശനിയന്ത്രണങ്ങള്‍. ഫലത്തില്‍ ഗ്രീസിലെ ദരിദ്രരെ കൂടുതല്‍ ഞെരുക്കുന്നതാവും അത്. ചുരുങ്ങിയ പെന്‍ഷന്‍ കൈപ്പറ്റുന്ന വിഭാഗത്തെത്തന്നെ 2017ഓടെ ഇല്ലാതാക്കണമെന്നാണ് ഐ.എം.എഫ്. മേധാവിയും ജര്‍മന്‍ ധനമന്ത്രിയും ജൂണ്‍ 25ലെ ചര്‍ച്ചയില്‍ നിര്‍ദേശിച്ചത്. ഈ നിര്‍ദേശം അംഗീരിച്ചാല്‍ ദാരിദ്ര്യരേഖയ്ക്കും 660 യൂറോയാണ് ഗ്രീസിലെ ബി.പി.എല്‍. പരിധി താഴെ 500 യൂറോ പെന്‍ഷന്‍ വാങ്ങുന്ന 44.8 ശതമാനം വരുന്ന പെന്‍ഷന്‍കാര്‍ക്ക് കിട്ടുക 200 യൂറോ മാത്രമായിരിക്കും. ഇത്തരം പരിഷ്‌കാരം ഏതുനിലയ്ക്കായാലും സര്‍ക്കാറിനെയും ജനങ്ങളെയും ദോഷകരമായേ ബാധിക്കൂ.
സിപ്രാസും കൂട്ടരും അംഗീകരിക്കാന്‍ തയ്യാറായ നിര്‍ദേശങ്ങളെച്ചൊല്ലിത്തന്നെ ഗ്രീസില്‍ മുറുമുറുപ്പുയര്‍ന്നതാണ്. വായ്പദാതാക്കള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്കു വഴങ്ങുന്നത് രാഷ്ട്രീയ ആത്മഹത്യയാകുമെന്ന് 'സിരിസ'യിലെ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഗ്രീസിലെ ഇടതുസര്‍ക്കാറിനെ തൂത്തുമാറ്റി, നവ ഉദാരീകരണ, ചെലവുചുരുക്കല്‍ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികനയങ്ങളെ എതിര്‍ക്കുന്ന യൂറോമേഖലയിലെ ഏല്ലാ കുഴപ്പക്കാര്‍ക്കും മുന്നറിയിപ്പു നല്‍കുക എന്ന ലക്ഷ്യവും വായ്പദാതാക്കള്‍ക്കുണ്ട്. ഗ്രീസിന് ഇളവുകൊടുത്താല്‍ സൊമാലിയ, സുഡാന്‍, സിംബാബ്വെ പോലുള്ള ദരിദ്രരായ കടക്കാര്‍ ഇളവാവശ്യപ്പെട്ടെത്തുമെന്ന ആശങ്കയും ഐ.എം.എഫിനുണ്ട്.
കീഴടങ്ങാതെ സിപ്രാസ് ഹിതപരിശോധന പ്രഖ്യാപിച്ചത് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ്. ചുരുങ്ങിയദിവസംകൊണ്ടുള്ള ഹിതപരിശോധന വാസ്തവത്തില്‍ പ്രഹസനമാണ്. വായ്പദാതാക്കളുടെ നിര്‍ദേശത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ജനത്തെ വ്യക്തമായി ബോധവത്കരിക്കാന്‍ സമയമില്ല എന്നതുതന്നെ കാരണം. മാത്രവുമല്ല, നിര്‍ദേശങ്ങള്‍ക്കടിസ്ഥാനമായ സാമ്പത്തികരക്ഷാപദ്ധതിയുടെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചു. ഇനിയിപ്പോള്‍ യൂറോമേഖലയില്‍ നില്‍ക്കണോ വേണ്ടയോ എന്നത് നിര്‍ണയിക്കാനുള്ള ഹിതപരിശോധനയായി ഇതു ചുരുങ്ങും. ഇക്കാര്യം എത്ര ഗ്രീസുകാര്‍ക്കറിയാമെന്നതും സംശയമാണ്. വാസ്തവത്തില്‍ ഗ്രീസിന്റെ സമ്പദ്രംഗത്ത് സാരമായ പ്രത്യാഘാതമുണ്ടാക്കാന്‍പോകുന്ന തീരുമാനത്തിന്റെ ഉത്തരവാദിത്വം ജനങ്ങളുടെകൂടി ചുമലില്‍വെയ്ക്കാനുള്ള സിപ്രാസിന്റെ ബുദ്ധിയാണ് ഹിതപരിശോധനയ്ക്കു പിന്നില്‍.
2011ല്‍ അന്നത്തെ പ്രധാനമന്ത്രി ജോര്‍ജ് പാപെന്ദ്രു സമാനസാഹചര്യത്തില്‍
ഹിതപരിശോധനനടത്താന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തയാളാണ് സിപ്രാസ്. അത്
ബാങ്കിങ് സംവിധാനംതകരാറിലാക്കുമെന്നും സാമ്പത്തികശിഥിലീകരണത്തിലേക്കു
നയിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇപ്പോള്‍ സിപ്രാസ്
ഹിതപരിശോധനയുമായിവരുമ്പോള്‍ അത് രാജ്യത്തെ വിഭജിക്കുമെന്ന ആരോപണമുയര്‍ത്തി
പാപെന്ദ്രു എത്തിയിട്ടുണ്ട്. തന്നെയുമല്ല, അന്ന് സിപ്രാസ് പറഞ്ഞ
സ്ഥിതിയിലേക്കാണ് ഗ്രീസിന്റെ പോക്കും. ഹിതപരിശോധന പ്രഖ്യാപിച്ചതിനുപിന്നാലെ
ഗ്രീസിലെ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ക്കണ്ട
ആള്‍ക്കൂട്ടം ഇതാണു സൂചിപ്പിക്കുന്നത്. ബാങ്കുകളും വിപണിയും ജൂലായ് ആറുവരെ
അടച്ചിട്ടാണ് സിപ്രാസ് ഇതിനു പരിഹാരംകണ്ടത്.
ദ്രാക്മയിലേക്ക് മടക്കം
ഹിതപരിശോധനാവേളയില്‍ 'വേണ്ട' എന്ന് വോട്ടുചെയ്യാന്‍ ജനത്തെ ആഹ്വാനംചെയ്ത് സിരിസ, ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രീക്‌സ്, ഗോള്‍ഡന്‍ ഡോണ്‍ കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ട്. ഹിതപരിശോധനയെ എതിര്‍ക്കുന്ന പ്രതിപക്ഷകക്ഷികള്‍ 'വേണം' എന്ന് വോട്ടുചെയ്യുകയോ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയോചെയ്യാന്‍ ആഹ്വാനംനല്‍കുന്നു. ഫലം ഭരണകക്ഷിയുടെ താത്പര്യത്തിനനുകൂലമായാല്‍ 2001ല്‍ ദ്രാക്മ വിട്ട് യൂറോയെ പുല്‍കിയ ഗ്രീസ് പഴയ നാണയത്തിലേക്കു തിരിച്ചുപോകും. നല്ലൊരുശതമാനം ഗ്രീക്കുകാര്‍ക്കും യൂറോവിടുന്നതില്‍ താത്പര്യമില്ല. അത് ഗ്രീസിലും യൂറോ സാമ്പത്തികമേഖലയിലും പ്രത്യാഘാതങ്ങളുണ്ടാക്കും. അതിന്റെ അലയൊലികള്‍ ആഗോളസമ്പദ്രംഗത്തുമുണ്ടാകും. പിടിച്ചുനില്‍ക്കാന്‍ ഗ്രീസ് റഷ്യയെയോ ചൈനയെയോ ആശ്രയിച്ചേക്കുമെന്ന വാദവുമുണ്ട്.
ബാങ്കുകള്‍ക്കും വിപണിക്കും നിയന്ത്രണംവരുംമുമ്പ് പ്രോറാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സര്‍വേയില്‍ 54 ശതമാനംപേര്‍ വേണ്ട എന്ന അഭിപ്രായക്കാരായിരുന്നു; വേണം എന്ന പക്ഷക്കാര്‍ 33 ശതമാനവും. എന്നാല്‍, സാമ്പത്തികനിയന്ത്രണങ്ങള്‍ വന്നതോടെ 'വേണ്ട' എന്ന് വോട്ടുചെയ്യാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം 46 ശതമാനമായി കുറഞ്ഞു. ജൂലായ് 20ന് മറ്റൊരു നാഴികക്കല്ലുകൂടി ഗ്രീസിനെ കാത്തിരിപ്പുണ്ട്. ഇ.സി.ബി.ക്ക് 350 കോടി യൂറോ (24,636 കോടി രൂപ) തിരിച്ചടയ്‌ക്കേണ്ടത് അന്നാണ്. അതിനുമുമ്പ് സിപ്രാസ് സര്‍ക്കാര്‍ താഴെയിറങ്ങുമോ? വോട്ടെടുപ്പ്ഫലം പ്രതികൂലമായാല്‍ അതിനിടയുണ്ടെന്നാണ് അദ്ദേഹം നല്‍കിയ സൂചന.
No comments:
Post a Comment