ഡോ.പി.ജെ. ജയിംസ്
ബ ജറ്റ് അവതരണവും ധനാഭ്യര്‍ഥനകളും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലൂടെ 1556 കോടി രൂപയുടെ അധികനികുതിഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ച് മാസങ്ങള്‍ കഴിയുംമുമ്പേ ഏകദേശം 4000 കോടി രൂപവരെ വരാവുന്ന നികുതി-നികുതിയേതരഭാരം ഒറ്റയടിക്ക് ജനങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ തീരുമാനം സമാനതകളില്ലാത്തതാണ്. യുദ്ധമോ മറ്റോപോലുള്ള അസാധാരണ സന്ദര്‍ഭങ്ങളില്‍മാത്രം ഭരണകൂടങ്ങള്‍ അനുവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഇത്തരമൊരു നടപടിയിലേക്കു നയിച്ച സാമ്പത്തിക കാരണങ്ങള്‍ ഒന്നുംതന്നെ ഇതുവരെ ഒൗദ്യോഗികമായി മുന്നോട്ടുവെക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ കോര്‍പറേറ്റ് ഭൂമാഫിയയുടെയും തോട്ടം മുതലാളിമാരുടെയും വിദ്യാഭ്യാസ മാഫിയയുടെയുമെല്ലാം താല്‍പര്യങ്ങള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ധനമന്ത്രി മാണി പറയുന്നത് സംസ്ഥാനത്ത് സാമ്പത്തികഞെരുക്കം മാത്രമേയുള്ളൂ, പ്രതിസന്ധിയില്ളെന്നാണ്. നടപ്പുസാമ്പത്തിക വര്‍ഷം പദ്ധതിച്ചെലവ് ഇതുവരെ എട്ടു ശതമാനത്തില്‍ താഴെ മാത്രമായിരിക്കുകയും പദ്ധതിച്ചെലവുതന്നെ 40 ശതമാനം വെട്ടിച്ചുരുക്കാന്‍ ആലോചനനടക്കുകയും ചെയ്യുമ്പോള്‍, യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 5614 കോടിരൂപയുടെ അധികനികുതി ഭാരമാണ് അടിച്ചേല്‍പിച്ചതെന്നുകൂടി തിരിച്ചറിയണം. ട്രഷറി സ്തംഭനം സ്ഥിരം പ്രതിഭാസമാകുക മാത്രമല്ല, ആശുപത്രികളില്‍ ജീവന്‍രക്ഷാമരുന്നുകള്‍ പോയിട്ട് സാധാരണക്കാരെ ബാധിക്കുന്ന ദൈനംദിന രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍പോലും ലഭ്യമല്ല. മദ്യനിരോധത്തിന്‍െറ പുകമറയിലാണ് വരുമാനനഷ്ടക്കണക്കുകള്‍ അവതരിപ്പിക്കുന്നതെങ്കില്‍, അതു വരുന്നതിനുമുമ്പേ ഖജനാവു കാലിയായിരിക്കുന്നു. എന്നുമാത്രമല്ല, മദ്യത്തില്‍നിന്നും അനുബന്ധ ഉല്‍പന്നങ്ങളില്‍നിന്നും നടപ്പുവര്‍ഷം അധികമായി ലഭിക്കാന്‍പോകുന്നത് ഏകദേശം 1500 കോടിയാണെന്ന് കണക്കുകള്‍ പറയുന്നു. അപ്പോള്‍പിന്നെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ബ ജറ്റ് അവതരണവും ധനാഭ്യര്‍ഥനകളും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലൂടെ 1556 കോടി രൂപയുടെ അധികനികുതിഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ച് മാസങ്ങള്‍ കഴിയുംമുമ്പേ ഏകദേശം 4000 കോടി രൂപവരെ വരാവുന്ന നികുതി-നികുതിയേതരഭാരം ഒറ്റയടിക്ക് ജനങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ തീരുമാനം സമാനതകളില്ലാത്തതാണ്. യുദ്ധമോ മറ്റോപോലുള്ള അസാധാരണ സന്ദര്‍ഭങ്ങളില്‍മാത്രം ഭരണകൂടങ്ങള്‍ അനുവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഇത്തരമൊരു നടപടിയിലേക്കു നയിച്ച സാമ്പത്തിക കാരണങ്ങള്‍ ഒന്നുംതന്നെ ഇതുവരെ ഒൗദ്യോഗികമായി മുന്നോട്ടുവെക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ കോര്‍പറേറ്റ് ഭൂമാഫിയയുടെയും തോട്ടം മുതലാളിമാരുടെയും വിദ്യാഭ്യാസ മാഫിയയുടെയുമെല്ലാം താല്‍പര്യങ്ങള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ധനമന്ത്രി മാണി പറയുന്നത് സംസ്ഥാനത്ത് സാമ്പത്തികഞെരുക്കം മാത്രമേയുള്ളൂ, പ്രതിസന്ധിയില്ളെന്നാണ്. നടപ്പുസാമ്പത്തിക വര്‍ഷം പദ്ധതിച്ചെലവ് ഇതുവരെ എട്ടു ശതമാനത്തില്‍ താഴെ മാത്രമായിരിക്കുകയും പദ്ധതിച്ചെലവുതന്നെ 40 ശതമാനം വെട്ടിച്ചുരുക്കാന്‍ ആലോചനനടക്കുകയും ചെയ്യുമ്പോള്‍, യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 5614 കോടിരൂപയുടെ അധികനികുതി ഭാരമാണ് അടിച്ചേല്‍പിച്ചതെന്നുകൂടി തിരിച്ചറിയണം. ട്രഷറി സ്തംഭനം സ്ഥിരം പ്രതിഭാസമാകുക മാത്രമല്ല, ആശുപത്രികളില്‍ ജീവന്‍രക്ഷാമരുന്നുകള്‍ പോയിട്ട് സാധാരണക്കാരെ ബാധിക്കുന്ന ദൈനംദിന രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍പോലും ലഭ്യമല്ല. മദ്യനിരോധത്തിന്‍െറ പുകമറയിലാണ് വരുമാനനഷ്ടക്കണക്കുകള്‍ അവതരിപ്പിക്കുന്നതെങ്കില്‍, അതു വരുന്നതിനുമുമ്പേ ഖജനാവു കാലിയായിരിക്കുന്നു. എന്നുമാത്രമല്ല, മദ്യത്തില്‍നിന്നും അനുബന്ധ ഉല്‍പന്നങ്ങളില്‍നിന്നും നടപ്പുവര്‍ഷം അധികമായി ലഭിക്കാന്‍പോകുന്നത് ഏകദേശം 1500 കോടിയാണെന്ന് കണക്കുകള്‍ പറയുന്നു. അപ്പോള്‍പിന്നെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
വിഭവസമാഹരണ തകര്‍ച്ചയും ചോര്‍ച്ചയും
ഇപ്രകാരം യുക്തിസഹമായ അടിയന്തരകാരണമൊന്നും അധികാരകേന്ദ്രങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാനില്ലാത്ത സ്ഥിതിക്ക് വര്‍ത്തമാന സാമ്പത്തിക നയങ്ങളുടെയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക മാനേജ്മെന്‍റിന്‍െറയും തലത്തില്‍ അന്വേഷണം നടത്താന്‍ നാം ബാധ്യസ്ഥരാണ്. കഴിഞ്ഞ രണ്ടരദശാബ്ദത്തിലേറെയായി ആധിപത്യത്തിലൂടെ നവ ഉദാരീകരണനയങ്ങളും പത്തുവര്‍ഷക്കാലത്തെ യു.പി.എ ഭരണം അടിച്ചേല്‍പിച്ച ‘മന്‍മോഹനോമിക്സും’ ഇപ്പോള്‍ അതിന്‍െറ തീവ്രരൂപമായി രംഗത്തുള്ള ‘മോദിനോമിക്സും’ എല്ലാമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ സ്ഥിരപ്രതിഷ്ഠനേടിയിട്ടുള്ള സാമ്പത്തിക ചലനക്രമങ്ങളുമായി ഇഴുകിച്ചേര്‍ന്നതാണ് പ്രശ്നം. തൊണ്ണൂറുകള്‍വരെയുള്ള നെഹ്റുവിയന്‍ പരിപ്രേക്ഷ്യത്തില്‍ സമ്പദ്ഘടനയിലെ മുന്‍കൈ പ്രവര്‍ത്തകന്‍ (Initiator) ആയിരുന്ന ഭരണകൂടം ഇന്ന് കോര്‍പറേറ്റ് ഊഹമൂലധനത്തിന്‍െറ സഹായി (Facilitator) മാത്രമായി പരിണമിച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍, കേന്ദ്ര ആസൂത്രണക്കമീഷനെ പിരിച്ചുവിട്ട് കോര്‍പറേറ്റുകള്‍ക്ക് നയപരമായ മാര്‍ഗദര്‍ശകത്വം നല്‍കാനാകുംവിധം അമേരിക്കന്‍ ‘തിങ്ക് ടാങ്ക്’ (think tank) മാതൃകയില്‍ ഒരു ഉപദേശക സംവിധാനം ആവിഷ്കരിക്കുന്നിടത്തുവരെ കാര്യങ്ങളത്തെിക്കഴിഞ്ഞു. നിയമസഭയെയും അതു പാസാക്കിയ ബജറ്റിനെയും നോക്കുകുത്തിയാക്കി എക്സിക്യൂട്ടിവ് ഓര്‍ഡറുകളിലൂടെ കോര്‍പറേറ്റ്-സമ്പന്നവര്‍ഗസേവ തുടരാമെന്ന ചാണ്ടി-മാണി ദ്വയത്തിന്‍െറ കണക്കുകൂട്ടല്‍ ഈ അഖിലേന്ത്യാപരിപാടിയുടെ കേരളപതിപ്പാണ്.
Area under rice cultivation and annual production of rice |
കേരളത്തിന്‍െറ സവിശേഷസാഹചര്യം
ഈ അഖിലേന്ത്യാ സ്ഥിതിവിശേഷത്തിന്‍െറ കൂടുതല്‍ ഗുരുതരമായ ഒരു പരിച്ഛേദമാണ് കേരളത്തിന്‍േറത്. ഉല്‍പാദനമേഖലകള്‍ മുരടിക്കുമ്പോഴും ഇവിടെ ഉയര്‍ന്നുനിന്ന സാമൂഹിക വികസന സൂചികകളായിരുന്നു എണ്‍പതുകള്‍വരെ നീണ്ടുനിന്ന ‘കേരളമോഡല്‍’ എന്ന ആവിഷ്കാരത്തിനു കാരണമായത്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം തുടങ്ങിയ സാമൂഹികസേവനമേഖലകളില്‍ അഖിലേന്ത്യാ ശരാശരിയെക്കാള്‍ കൂടുതല്‍ ഉയര്‍ന്ന സര്‍ക്കാര്‍ ചെലവുകളിലൂടെയായിരുന്നു ഇതു സാധ്യമായത്. എന്നാല്‍, തൊണ്ണൂറുകള്‍ മുതല്‍ ആധിപത്യത്തിലേക്കുവന്ന ആഗോളീകരണത്തോടെ കേരളത്തിലും നവഉദാരീകരണനയങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുകയും ‘ജനപങ്കാളിത്തം’ എന്ന പുകമറക്കുള്ളില്‍ ഒട്ടുമിക്ക സാമൂഹികസേവനരംഗങ്ങളില്‍നിന്നും സര്‍ക്കാര്‍ ഘട്ടംഘട്ടമായി പിന്‍വാങ്ങുകയും ‘കേരളമോഡല്‍’ കൈയൊഴിയപ്പെടുകയും ചെയ്തു. വിദ്യാഭ്യാസരംഗത്തെ ലോകബാങ്കിന്‍െറ ഡി.പി.ഇ.പിയും കുടിവെള്ള വിതരണരംഗത്തെ ലോകബാങ്കിന്‍െറതന്നെ ജലനിധി പദ്ധതികളും മുതല്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങിനെ അട്ടിമറിച്ച ലക്ഷ്യാധിഷ്ഠിത പൊതുവിതരണം (Targeted Public Distribution System-TPDS) വരെ ഇടത്-വലത് മുന്നണികള്‍ നയിച്ച സര്‍ക്കാറുകളിലൂടെ ഇതിന്‍െറ ഭാഗമായി വിദഗ്ധമായി നടപ്പാക്കി. വികസനത്തെ സംബന്ധിച്ച ഉത്തരാധുനിക എന്‍.ജി.ഒ കാഴ്ചപ്പാടുകളിലൂന്നിയ ‘ജനകീയാസൂത്രണം’ ഈ പ്രക്രിയക്ക് പൊതു അന്തരീക്ഷമൊരുക്കി. സമ്പദ്ഘടനയിലെ നിര്‍ണായകമേഖലകള്‍ക്കൊപ്പം വിദ്യാഭ്യാസ ആരോഗ്യാദികളടക്കമുള്ള സാമൂഹികസേവനമേഖലകളുടെ കോര്‍പറേറ്റ്വത്കരണത്തിന് ഈ സന്ദര്‍ഭം ഫലപ്രദമായി ഉപയോഗപ്പെടുത്തി. സമസ്ത മേഖലകളും കോര്‍പറേറ്റ് ഊഹമൂലധനത്തിന്‍െറ പിടിയിലായതോടെ, മാഫിയകളും എല്ലായിനത്തിലുംപെട്ട പ്രതിലോമശക്തികളും രാഷ്ട്രീയമണ്ഡലത്തെ നിയന്ത്രിക്കുകയും ഭരണസിരാകേന്ദ്രവുമായി ബന്ധപ്പെട്ട് അഴിമതിയും റാക്കറ്റുകളും മാഫിയവത്കരണവും സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തു. സംസ്ഥാന ഖജനാവിലേക്ക് ആയിരക്കണക്കിന് കോടി രൂപ വന്നുചേരാവുന്ന സമ്പദ്ഘടനയുടെ നിര്‍ണായകമേഖലകള്‍ കൈയടക്കിയിട്ടുള്ള റിയല്‍ എസ്റ്റേറ്റ്-ഭൂമാഫിയകളും സ്വര്‍ണക്കടത്തുകാരും ക്വാറിമാഫിയകളും ഊഹക്കച്ചവടക്കാരും വന്‍തോട്ടമുടമകളും മദ്യമാഫിയകളും മറ്റും ഭരണത്തില്‍ പിടിമുറുക്കിയതോടെ സംസ്ഥാനസര്‍ക്കാറിന്‍െറ വിഭവസമാഹരണം അപ്പാടെ താറുമാറായി. നവഉദാരീകരണകാലത്ത് ഭരണഘടനയില്‍ പറയുന്ന സംസ്ഥാനങ്ങളുടെ വിഭവസമാഹരണസാധ്യതകള്‍പോലും കേന്ദ്രനയങ്ങളാല്‍ ഇല്ലാതാകുകയും കേന്ദ്രനികുതിവിഹിതം ഏതാണ്ട് പകുതിയായി കുറയുകയും ചെയ്തതോടൊപ്പം ഇപ്രകാരം സംസ്ഥാനത്തിന്‍െറ തനതു വിഭവസമാഹരണ സാധ്യതകള്‍കൂടി ഇല്ലാതായതോടെ, സര്‍ക്കാര്‍ ചെലവുകള്‍ ആപേക്ഷികമായി കുറഞ്ഞുവന്നിട്ടും ഖജനാവു കാലിയാകുന്ന സ്ഥിതി സംജാതമായി. കെടുകാര്യസ്ഥതയും ധൂര്‍ത്തും സ്വജനപക്ഷപാതവും കോടതിയടക്കമുള്ള ഭരണസംവിധാനത്തെ ഉപയോഗിച്ച് വമ്പന്മാരും സാമ്പത്തിക തട്ടിപ്പുകാരും നേടിയെടുത്ത ആയിരക്കണക്കിനു കോടിരൂപയുടെ ‘സ്റ്റേ’കളുമെല്ലാം സ്ഥിതി കൂടുതല്‍ വഷളാക്കി. നവഉദാരീകരണം ആരംഭിച്ചതുമുതല്‍ ശക്തിപ്പെട്ട കേരളത്തിന്‍െറ റവന്യൂകമ്മി അനുദിനം വളരുകയും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കടത്തിന്‍െറ പലിശയും അടക്കമുള്ള നിത്യദാനചെലവുകള്‍ക്കുപോലും കടത്തെ ആശ്രയിക്കേണ്ടിവരുകയും ചെയ്തതുനിമിത്തം ഒന്നര ദശാബ്ദത്തിന് മുമ്പ് ഏകദേശം 20,000 കോടി രൂപയായിരുന്ന സംസ്ഥാന കടം ഇന്ന് ഏകദേശം 1,20,000 കോടി രൂപയോളമായി വളര്‍ന്നിരിക്കുന്നു. ആളോഹരി കടബാധ്യതയാകട്ടെ, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമുയര്‍ന്ന് 25,000 രൂപയായിരിക്കുന്നു.
വിഭവസമാഹരണ സാധ്യതകള്‍
സമ്പത്തുല്‍പാദനമേഖലകള്‍ മുരടിക്കുമ്പോഴും (ഉദാഹരണത്തിന് കൃഷിയുടെ വിഹിതം സംസ്ഥാനത്തിന്‍െറ മൊത്തം ആഭ്യന്തരോല്‍പാദന-SDP-ത്തിന്‍െറ പത്തു ശതമാനമായി ചുരുങ്ങിയിരിക്കുന്നു) ഉപഭോഗ-ഊഹമേഖലകള്‍ ഇന്ത്യയിലേറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനംകൂടിയാണ് കേരളം. കൃഷിയും വ്യവസായവും അനുബന്ധസാമ്പത്തിക പ്രവര്‍ത്തനങ്ങളുമടക്കം ഉല്‍പാദനപരമെന്ന് സാമ്പത്തികശാസ്ത്രപരമായി നിര്‍വചിക്കാവുന്നത് സംസ്ഥാനവരുമാനത്തിന്‍െറ 35 ശതമാനത്തോളം മാത്രമാണ്. കച്ചവട-വ്യാപാരാദികളും സ്വര്‍ണക്കച്ചവടവും മദ്യവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഊഹപ്രവര്‍ത്തനങ്ങളും പണമിടപാടുകളുമെല്ലാം നിര്‍ണായകമായിട്ടുള്ള സേവനമേഖലയാണ് സമ്പദ്ഘടനയുടെ 65 ശതമാനത്തെ പേറുന്നത്. ദലിതരും ആദിവാസികളും പാര്‍ശ്വവത്കൃതരും പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരും അധ്വാനിക്കുന്ന മറ്റു വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന സാധാരണക്കാരുടെ ഉപഭോഗനിലവാരം വളരെ താഴെയാണെങ്കിലും മധ്യവര്‍ഗ-ഉപരി വര്‍ഗവിഭാഗങ്ങളുടെ കെട്ടിടനിര്‍മാണവും ആഭരണഭ്രമവും ആഡംബരാഭിമുഖ്യവും എല്ലാമായി ബന്ധപ്പെട്ട ഉപഭോഗച്ചെലവുകള്‍ വളരെ ഉയര്‍ന്നുനില്‍ക്കുകയാല്‍ പ്രതിശീര്‍ഷ ഉപഭോഗം ഇന്ത്യയിലേറ്റവും ഉയര്‍ന്ന സംസ്ഥാനംകൂടിയാണ് കേരളം. എന്നാല്‍, സാധാരണ ജനങ്ങള്‍ ഉപ്പുതൊട്ട് കര്‍പ്പൂരംവരെ 12 ശതമാനത്തോളം നികുതിയടക്കം ഉയര്‍ന്ന വിലനല്‍കി സംസ്ഥാന ഖജനാവിലേക്കു സംഭാവനചെയ്യുമ്പോള്‍ നികുതി വെട്ടിപ്പിന്‍െറ ഒരു ചെറിയഭാഗം സമ്പന്ന ഉപഭോക്താക്കളുമായി പങ്കുവെച്ച് സംസ്ഥാന ഖജനാവിനെ കാലിയാക്കുന്ന ഏര്‍പ്പാടിലാണ് കള്ളപ്പണക്കാരും ഊഹക്കച്ചവടക്കാരുമെല്ലാം. തന്നിമിത്തം കേരളത്തിന്‍െറ ഉയര്‍ന്ന പൊതു ഉപഭോഗനിലവാരവുമായി പൊരുത്തപ്പെടുന്നതരത്തില്‍ വില്‍പനനികുതി സമാഹരണം സംസ്ഥാനത്തു നടക്കുന്നില്ല. സര്‍ക്കാര്‍ സമാഹരിക്കുന്ന റവന്യൂവരുമാനത്തിന്‍െറ നല്ളൊരുഭാഗം പലിശയിലൂടെ സ്വായത്തമാക്കുന്ന സമ്പന്നവര്‍ഗം (വിദേശ കേന്ദ്രങ്ങള്‍ വേറെ)തന്നെ നികുതിവെട്ടിപ്പിന്‍െറ ഗുണഭോക്താക്കളാണെന്നുകാണാം. ഈ വിഭാഗത്തെ നികുതിവലയില്‍ കൊണ്ടുവരാനും അതിനുപിന്നിലെ കോര്‍പറേറ്റ് മാഫിയശക്തികളെ സാമൂഹികനിയന്ത്രണത്തിനു വിധേയമാക്കാനും കഴിഞ്ഞാല്‍ മാത്രമേ കേരളത്തിന്‍െറ തനതു വിഭവസമാഹരണസാധ്യതകള്‍ വിജയിക്കൂ. എന്നാല്‍, ഇവരുടെ കങ്കാണിമാരായിട്ടുള്ള മാറി മാറി ഭരിച്ച വലത്-ഇടതുമുന്നണി ഭരണങ്ങള്‍ക്ക് ഈ കടമ ഏറ്റെടുക്കാനാവില്ല.
കേരളത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമുള്ള ചില ഉദാഹരണങ്ങള്‍മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തിന്‍െറയും കച്ചവടത്തിന്‍െറയും അന്താരാഷ്ട്രശൃംഖലയില്‍പെട്ട പ്രദേശമാണ് കേരളം. ഈ രംഗത്തെ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരൊക്കെ മുമ്പേ പാപ്പരീകരിക്കപ്പെട്ടുകഴിഞ്ഞു. സ്വര്‍ണക്കള്ളക്കടത്തിന്‍െറ കാര്യം മാറ്റിവെച്ചാല്‍പോലും കുറഞ്ഞത് 30,000 കോടി രൂപയുടെ സ്വര്‍ണക്കച്ചവടം പ്രതിവര്‍ഷം കേരളത്തില്‍ നടക്കുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു. നിലവിലുള്ള തുച്ഛമായ നികുതികള്‍പ്രകാരം ഫലപ്രദമായ സമാഹരണം നടന്നാല്‍ കുറഞ്ഞത് 2000 കോടിരൂപയെങ്കിലും ഈ രംഗത്തുനിന്നു പിരിക്കാമെന്നിരിക്കെ, ഇപ്പോള്‍ പിരിക്കുന്നത് കേവലം 200 കോടി രൂപ മാത്രമാണ്. 25 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാനതൊഴിലാളികളില്‍ സിംഹഭാഗത്തിനും പണികൊടുക്കുന്ന കേരളത്തിലെ പ്രധാന സാമ്പത്തിക പ്രവര്‍ത്തനമാണ് കെട്ടിടനിര്‍മാണം. കരിങ്കല്ലിന്‍െറയും മണലിന്‍െറയും എം-സാന്‍ഡിന്‍െറയുമെല്ലാം വിലകള്‍ വാണംവിട്ടപോലെ കുതിച്ചുയര്‍ന്നുകഴിഞ്ഞു. കെട്ടിടത്തിനും മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമാവശ്യമായ ഈ അടിസ്ഥാനഘടകങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണമറ്റ ക്വാറികളാണ് കേരളത്തിലുള്ളത്. 8000ത്തോളമുണ്ടെന്നാണ് ഏകദേശ കണക്ക്. 1700ഓളംവരുന്ന പ്രധാന ക്വാറികളില്‍ പത്തുശതമാനം മാത്രമാണ് നിയമപരമായ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നതെന്നും പറയപ്പെടുന്നു. ഇവയുടെ ഉല്‍പന്നങ്ങള്‍പോലും കൃത്യമായ കണക്കെടുപ്പിന് വിധേയമല്ല. ക്വാറിമാഫിയക്കെതിരെ സമരംചെയ്യുന്ന ജനകീയപ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍ നിലവിലെ അവസ്ഥയില്‍ അഞ്ചുവര്‍ഷംകൊണ്ട് ഏകദേശം 50,000-60,000 കോടി രൂപയുടെ നികുതി ഈ രംഗത്തുനിന്ന് സര്‍ക്കാറിന് സമാഹരിക്കാന്‍ മനസ്സുവെച്ചാല്‍ കഴിയുമെന്നാണ്. ഭരണവര്‍ഗമുന്നണികളും ക്വാറി മാഫിയയും തമ്മിലുള്ള ബന്ധം ഈ സാധ്യത ഇല്ലാതാക്കിയിരിക്കുന്നു. ടാറ്റയും ഹാരിസണും മറ്റുംപോലുള്ള കോര്‍പറേറ്റ് ഭൂമാഫിയകള്‍ പാട്ടത്തിനെന്ന പേരില്‍ കൈവശംവെച്ചിട്ടുള്ള ലക്ഷക്കണക്കിന് ഏക്കര്‍ പൊതുഭൂമിയില്‍നിന്ന് തുച്ഛനിരക്കിലാണെങ്കില്‍കൂടി പിരിച്ചെടുക്കാനുള്ള തുക സമാഹരിക്കാന്‍ കഴിഞ്ഞാല്‍ അത് പതിനായിരം കോടിയില്‍പരമായിരിക്കും. സര്‍ക്കാറും കോടതിയടക്കമുള്ള ഭരണസംവിധാനത്തിന്‍െറയും ഇടത്-വലത് രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘത്തിന്‍െറയും പിന്‍ബലത്തില്‍ ജനങ്ങളുടെ ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിട്ടുള്ള ഹാരിസണ്‍പോലുള്ള കോര്‍പറേറ്റുകള്‍ ലക്ഷക്കണക്കിനു കോടി രൂപ വിദേശത്തേക്കു കടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കെ, സര്‍ക്കാറിന് പിരിഞ്ഞുകിട്ടേണ്ട പാട്ടക്കുടിശ്ശികപോലും അധികാരകേന്ദ്രങ്ങള്‍ക്കു വേണ്ടാത്തത് നിരവധിതവണ ഉന്നയിക്കപ്പെട്ട വിഷയമാണ്.
ഏറെ ദുരൂഹമായിട്ടുള്ളത് സര്‍ക്കാറിന്‍െറ ഏറ്റവും വലിയ നികുതിസ്രോതസ്സായ വില്‍പനനികുതിസമാഹരണത്തില്‍ ചാണ്ടി-മാണി ദ്വയം കാട്ടുന്ന അലംഭാവമാണ്. പ്രത്യേകിച്ചും ലോകബാങ്ക് ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വകേന്ദ്രങ്ങള്‍ നിര്‍ദേശിച്ച വാറ്റ് (നികുതിഭാരം ജനങ്ങളുടെ ചുമലില്‍ ഉറപ്പിക്കുന്നതിനൊപ്പം നികുതിവെട്ടിപ്പ് ഒഴിവാക്കുമെന്നായിരുന്നു ‘വാറ്റി’ന്‍െറ വക്താക്കള്‍ അവകാശപ്പെട്ടിരുന്നത്) വരുന്നതോടെ നികുതിസമാഹരണം കാര്യക്ഷമമാകുമെന്നും കേരളം കമ്മിരഹിത സംസ്ഥാനമാകുമെന്നുമായിരുന്നു ആസ്ഥാന സാമ്പത്തികവിദഗ്ധര്‍ വീമ്പിളക്കിയിരുന്നത്. എന്നാല്‍, ലഭ്യമാകുന്ന വിവരങ്ങള്‍പ്രകാരം വാറ്റുനടപ്പാക്കുന്നതിനു മുമ്പുള്ളതിനെക്കാള്‍ ഗുരുതരമാണ് വര്‍ത്തമാനസ്ഥിതി. സംസ്ഥാനത്ത് 20 ലക്ഷത്തോളം ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങളുള്ളതില്‍ കേവലം പത്തുശതമാനം മാത്രമാണ് രജിസ്റ്റര്‍ ചെയ്യുകയും നികുതിവലയില്‍ വരുകയും ചെയ്തിട്ടുള്ളത്. ഇവയില്‍നിന്ന് വേണ്ടപോലെ നികുതിപിരിവ് നടക്കുന്നില്ല. 2013ലെ സി.എ.ജി റിപ്പോര്‍ട്ടുപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ള റവന്യൂ കുടിശ്ശിക 10,272.91 കോടി രൂപയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതടക്കം ഒരു കേസിലുംപെടാതെ (കോടതി സ്റ്റേ പോലുള്ളവ) കിടക്കുന്നതും എളുപ്പത്തില്‍ പിരിച്ചെടുക്കാവുന്നതുമായ 23,000 കോടിരൂപ നിലവിലുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യധാന്യവും പച്ചക്കറിയുമടക്കം കേരളത്തിന്‍െറ ഉപഭോഗവസ്തുക്കളുടെ 80 ശതമാനത്തോളം അന്യസംസ്ഥാനങ്ങളില്‍നിന്നും ബാഹ്യവിപണികളില്‍നിന്നും വരുന്ന സാഹചര്യമുണ്ടായിട്ടുകൂടി ചെക് പോസ്റ്റുകളെല്ലാം കുത്തഴിഞ്ഞനിലയിലാണ്. ചെക്പോസ്റ്റുകളെ ഫലപ്രദമാക്കിയും കാര്യക്ഷമമായ ഒരു നികുതി സംവിധാനത്തിലൂടെയും നികുതി വെട്ടിപ്പ് തടഞ്ഞും സാധാരണക്കാര്‍ക്ക് ദോഷകരമാകാത്തതരത്തിലും വിഭവസമാഹരണം നടത്തി ജനോപകാരപ്രദമായ രീതിയില്‍ അത് വിനിയോഗിക്കുന്നതിനു പകരം സമ്പന്ന-കോര്‍പറേറ്റ് വര്‍ഗതാല്‍പര്യങ്ങളെ സേവിക്കുന്ന, അടിസ്ഥാനനയങ്ങളില്‍ ഒരു വ്യത്യാസവുമില്ലാത്ത കേരളത്തിലെ ഇടത്-വലത് മുന്നണികളും മൂലധനകേന്ദ്രങ്ങളിലെ മേലാളന്മാരും അടിച്ചേല്‍പിക്കുന്ന നയങ്ങളാണ് വര്‍ത്തമാന ദുരവസ്ഥയിലേക്കത്തെിച്ചിരിക്കുന്നത്. പരമ്പരാഗതമായ മാര്‍ഗങ്ങള്‍ക്കുപരി സംസ്ഥാനത്ത് ആഗോളവിപണിയും മൂലധനകേന്ദ്രങ്ങളുമായും ഇഴുകിച്ചേര്‍ന്ന് ശക്തിപ്പെട്ടിട്ടുള്ളതും ആഗോളീകരണ-ഉദാരീകരണ നയങ്ങളുടെ ഭാഗമായി പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായ സാമ്പത്തിക ഇടപാടുകളെയും ഉപരിവര്‍ഗധൂര്‍ത്തിനെയും പരിസ്ഥിതിയുടെമേലുള്ള കടന്നാക്രമണത്തിലും പ്രകൃതിവിഭവക്കൊള്ളയിലും അധിഷ്ഠിതമായ സമ്പത്തുസമാഹരണപ്രക്രിയയെയും നേരിടുന്നതിനൊപ്പം വര്‍ധിതനികുതികളിലൂടെ നിയന്ത്രിച്ചും ഖജനാവിനെ ശക്തിപ്പെടുത്താവുന്നതാണ്. നവ ഉദാരീകരണത്തെയും കോര്‍പറേറ്റ്വത്കരണത്തെയും വികസനമായി കൊണ്ടാടുന്ന ഇന്നത്തെ ഭരണാധികാരികളില്‍നിന്ന് അതു പ്രതീക്ഷിക്കേണ്ടതില്ലല്ളോ.
ഈ കോര്‍പറേറ്റ് പ്രീണനത്തോടൊപ്പം റാക്കറ്റുകളും അഴിമതിയാരോപണങ്ങളുംകൊണ്ട് മലീമസമായ അധികാരം നിലനിര്‍ത്താന്‍ മുഖ്യനും സംഘവും ഭരണസംവിധാനമപ്പാടെ ഉപയോഗിക്കുന്നതും ഭരണത്തെ താങ്ങിനിര്‍ത്തുന്ന മത-ജാതി ശക്തികളുടെ ബ്ളാക്മെയിലിങ്ങിന് വിധേയരാകുന്നതുവഴിയുണ്ടാകുന്ന ബാധ്യതകളും ഖജനാവിനു വമ്പിച്ച ബാധ്യതയാണ് വരുത്തിവെക്കുന്നത്. പ്രതിപക്ഷം കാഴ്ചക്കാരായി മാത്രം നില്‍ക്കുമ്പോള്‍ പൊതുഖജനാവിനു നൂറുകണക്കിനു കോടികള്‍ നഷ്ടമാക്കിയ ടൈറ്റാനിയം കുംഭകോണവും മറ്റും കോടതി ഇടപെടലുകളിലൂടെ ചര്‍ച്ചയാകുന്നതും അതിനെ മറികടക്കാന്‍ ബാര്‍വിഷയത്തെ ഉപയോഗിക്കുന്നതും ഇപ്പോഴത്തെ അധികനികുതി ചുമത്തലുമെല്ലാം ആസൂത്രിതമായ ഒരു അജണ്ടയുടെ ഭാഗമായി ജനശ്രദ്ധ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, സ്വാഭാവിക ഭരണനടപടിക്രമങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് അവരുടെ അവകാശമായി ലഭിക്കേണ്ട സേവനങ്ങള്‍ ഫ്യൂഡല്‍കാലത്തെ പ്രജാവത്സലരായ ചക്രവര്‍ത്തിമാരെ അനുസ്മരിപ്പിക്കുന്നമാതിരി തന്‍െറ ഇമേജ് വര്‍ധിപ്പിക്കാന്‍ മുഖ്യന്‍ നടത്തിയ മേളകളിലൂടെ വിതരണം ചെയ്തതും മറ്റും കോടിക്കണക്കിനു രൂപയാണ് പൊതുഖജനാവിനു നഷ്ടമാക്കിയത്. ഖജനാവ് കാലിയായപ്പോള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തതോടൊപ്പം മന്ത്രിമാരുടെ ശമ്പളം 20 ശതമാനം കുറക്കുമെന്നു പറയുന്നത് മുറിവില്‍ ഉപ്പുതേക്കുന്നതുപോലെയാണ്. ഇന്ന് മന്ത്രിപദവിയെ ആകര്‍ഷകമാക്കുന്നത് അതിലൂടെ ലഭിക്കുന്ന തുച്ഛം ശമ്പളമല്ളെന്നും മറിച്ച്, തരപ്പെടാവുന്ന അളവറ്റ ഇതര ഭൗതികനേട്ടങ്ങളാണെന്നും ആര്‍ക്കാണറിയാത്തത്. നൂറിലധികം കോടി രൂപ ഓരോ വര്‍ഷവും ഖജനാവില്‍നിന്ന് ചെലവുവരുന്നതും ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലാത്തതുമായ മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്‍െറയും പേഴ്സനല്‍ സ്റ്റാഫിന്‍െറ എണ്ണം കുറക്കുന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല. ജല അതോറിറ്റിയുടെ നഷ്ടം നികത്തുന്നതിനു വേണ്ടിയാണല്ളോ 200 കോടിരൂപയുടെ അധികഭാരം അടിച്ചേല്‍പിക്കുന്നത്. എന്നാല്‍, വന്‍കിടക്കാരില്‍നിന്ന് പിരിച്ചെടുക്കാനുള്ള വെള്ളക്കര കുടിശ്ശിക 500 കോടി കവിയും. അതേസമയം അവിടത്തെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അങ്ങാടിപ്പാട്ടാണ്. 14 ആഡംബരകാറുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തതിനു പിറകെ ഇപ്പോഴത്തെ അധികഭാരം ജനങ്ങളുടെമേല്‍ കെട്ടിയേല്‍പിച്ചതിനൊപ്പം വീണ്ടും ആറ് ആഡംബര കാറുകള്‍ക്കുകൂടി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നു. കെ.എസ്.ഇ.ബിക്ക് കുടിശ്ശികയായി വമ്പന്മാരില്‍നിന്നും പിരിഞ്ഞുകിട്ടാനുള്ള 2300 കോടിരൂപയോളം പിരിച്ചെടുക്കുന്നതിനോ അതിലെ കെടുകാര്യസ്ഥത അവസാനിപ്പിച്ച് ഖജനാവിനുമേലുള്ള ആഘാതം കുറക്കുന്നതിനോ ശ്രമിക്കാതെ ജനങ്ങള്‍ക്കുമേല്‍ നിരന്തരം വൈദ്യുതി ചാര്‍ജുകള്‍ അടിച്ചേല്‍പിക്കുന്നു. കെടുകാര്യസ്ഥതക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും പുറമെ ലാഭകരമായ ബസ്റൂട്ടുകള്‍ സ്വകാര്യ ബസ് മാഫിയക്ക് വിട്ടുകൊടുത്ത് കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവിത്വ-മാഫിയ കൂട്ടുകെട്ട് നിര്‍ബാധം തുടരുന്നു.
ഖജനാവ് കാലിയാക്കുന്നതില്‍ ചാണ്ടി ഭരണത്തോളം വൈദഗ്ധ്യം നേടിയ ഒരു സര്‍ക്കാറും മുമ്പുണ്ടായിട്ടില്ല. വിവിധ വകുപ്പുകളുടെയും പൊതുമേഖലാസംരംഭങ്ങളുടെയും ഫണ്ടുകള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കുന്ന പതിവാണുണ്ടായിരുന്നത്. എന്നാല്‍, മന്‍മോഹനോമിക്സിന്‍െറയും മോദിനോമിക്സിന്‍െറയും പാത പിന്തുടര്‍ന്ന് സര്‍ക്കാറിന്‍െറ വിഭവസമാഹരണത്തെ ദുര്‍ബലപ്പെടുത്തി കോര്‍പറേറ്റുകളെ ശക്തിപ്പെടുത്താന്‍ അച്ചാരം വാങ്ങിയ ഈ സര്‍ക്കാര്‍ ഇറക്കിയ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ 2000 കോടി രൂപയോളമാണ് ഒറ്റയടിക്ക് ബാങ്കുകളിലേക്കൊഴുകിയത്. ഈയിടെ ഖജനാവു പൂട്ടുന്ന സ്ഥിതി വന്നപ്പോള്‍ ഇറക്കിയ ഉത്തരവുപ്രകാരം കഷ്ടിച്ച് 300 കോടി രൂപ മാത്രമാണ് ട്രഷറിയില്‍ തിരിച്ചുവന്നത്. ഗവണ്‍മെന്‍റ് ജീവനക്കാരുടെ ശമ്പളം ട്രഷറിയില്‍നിന്നു മാറ്റി ബാങ്കുകളിലൂടെ നല്‍കാനുള്ള തീരുമാനത്തിലൂടെ ട്രഷറികളില്‍ നിക്ഷേപിക്കപ്പെടുമായിരുന്ന നൂറുകണക്കിനു കോടി രൂപയാണ് മറ്റു ദിശകളിലൂടെ ഒഴുകിയത്. ട്രഷറിയില്‍ ഫണ്ടു സമാഹരിക്കുന്നത് തടയാനും ട്രഷറി ഡിപ്പാര്‍ട്മെന്‍റുതന്നെ അടച്ചുപൂട്ടി എല്ലാ ഗവണ്‍മെന്‍റ് ഇടപാടുകളും ബാങ്കുകളിലൂടെയാക്കാനുമുള്ള ചാണ്ടി-മാണിദ്വയത്തിന്‍െറ കരുനീക്കങ്ങളുമായി ബന്ധപ്പെട്ടതുകൂടിയാണ് ഇപ്പോഴത്തെ ധനപ്രതിസന്ധി. ഇതിനിടയില്‍, ഭാവിയില്‍ ലക്ഷക്കണക്കിനു കോടിരൂപയുടെ നിക്ഷേപം സമാഹരിക്കപ്പെടുന്ന ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സാമ്പത്തിക തട്ടിപ്പിനും ഊഹപ്രവര്‍ത്തനങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച പുതുതലമുറ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കിനെ ഏല്‍പിച്ചുകഴിഞ്ഞു.
ഉപസംഹാരം
പറഞ്ഞുവരുന്നത്, കോര്‍പറേറ്റ്-സമ്പന്നവര്‍ഗ പാദസേവ മുഖ്യ അജണ്ടയായിട്ടുള്ളതും വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങളോട് ഒരു കൂറുമില്ലാത്തതുമായ ജനവിരുദ്ധഭരണത്തിന്‍െറ അനിവാര്യദുരന്തമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത ഭീതിദമായ ഒരു റെയില്‍ ചാര്‍ജ് വര്‍ധന ഏറ്റുവാങ്ങിയതിനുപുറമെ, ഉമ്മന്‍ഭരണം അധികാരത്തിലത്തെിയതുമുതല്‍ പലതവണ അടിച്ചേല്‍പിച്ച ബസ്ചാര്‍ജ് വര്‍ധനക്കും വൈദ്യുതി ചാര്‍ജ് വര്‍ധനക്കും സപൈ്ളകോയും ഹോര്‍ട്ടികോപ്പും കമ്പോളശക്തികളും സംയുക്തമായി ജനങ്ങള്‍ക്കുമേല്‍ കെട്ടിവെച്ച വിലവര്‍ധനക്കുമെല്ലാം പിറകെ ഇപ്പോള്‍ 4000 കോടി രൂപയോളം വിവിധയിനങ്ങളിലായി നികുതി-നികുതിയേതര വര്‍ധനയിലൂടെ വീണ്ടും അടിച്ചേല്‍പിച്ചിട്ടുള്ളത് ചെറുത്തു പരാജയപ്പെടുത്തേണ്ടത് പ്രാഥമിക ജനാധിപത്യബോധമുള്ള ഏവരുടെയും കടമയാണ്. 2014 ജനുവരി 24ന് നടപ്പുസാമ്പത്തികവര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് കെ.എം. മാണി രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ പ്രസംഗത്തിലൂടെ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് 1556 കോടി രൂപയുടെ അധികനികുതിഭാരം ജനങ്ങള്‍ക്കുമേല്‍ കെട്ടിവെച്ചപ്പോള്‍തന്നെ ഖജനാവ് താളംതെറ്റിയതിന്‍െറ സൂചന പ്രകടമായിരുന്നു. തന്‍െറ ‘അധ്വാനവര്‍ഗ’സിദ്ധാന്തവുമായി സി.പി.എം പ്ളീനത്തില്‍ പങ്കെടുത്ത് അവിടേക്കൊരു ചാലുകീറിയതിനുശേഷം അവതരിപ്പിച്ച തന്‍െറ 12ാമത്തെ ബജറ്റില്‍ കേരളത്തിലെ പുത്തന്‍ ഭൂവുടമാവര്‍ഗവും കേരളകോണ്‍ഗ്രസിന്‍െറ വോട്ടുബാങ്കുമായി മാറിയ വിഭാഗങ്ങളുടെ സവിശേഷതാല്‍പര്യങ്ങള്‍ പരിഗണിക്കുന്ന ചിലയിനങ്ങള്‍ ഉള്‍പ്പെടുത്തിയതൊഴിച്ചാല്‍ പരമ്പരാഗതതൊഴിലുകളെ ആശ്രയിക്കുന്ന 25 ലക്ഷത്തോളം ആളുകളെയും പാര്‍ശ്വവത്കൃതസമൂഹങ്ങളെയും ദരിദ്ര ഭൂരഹിത കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും പൂര്‍ണമായി അവഗണിച്ചിരുന്നു. അന്ന് പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ജനപ്രിയ ബജറ്റ് അവതരിപ്പിക്കാന്‍പോലും കഴിയാത്തവിധം സംസ്ഥാനസര്‍ക്കാറിന്‍െറ സാമ്പത്തിക പ്രതിസന്ധി തുറന്നുകാട്ടപ്പെട്ടവേളയില്‍ (ഐ.എം.എഫും ലോകബാങ്കും ആവശ്യപ്പെട്ട ധന ഉത്തരവാദിത്തനിയമം പാസാക്കിയതിന്‍െറ അടിസ്ഥാനത്തില്‍ 2014-15 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് റവന്യൂകമ്മി ഉണ്ടാകാനേ പാടില്ലായിരുന്നു. എന്നാല്‍, 7131 കോടി രൂപയായിരുന്നു ബജറ്റിലെ റവന്യൂകമ്മി. യഥാര്‍ഥകണക്ക് വരുംദിനങ്ങളില്‍ പുറത്തുവരുമ്പോള്‍ ഇത് 20,000 കോടി രൂപവരെയാകാനാണ് സാധ്യത), അതു തുറന്നുകാട്ടി മാണിബജറ്റിനെയും അതിന്‍െറ സാമ്പത്തിക ദര്‍ശനത്തെയും രാഷ്ട്രീയമായി എതിര്‍ക്കാന്‍ ബാധ്യസ്ഥമായ സി.പി.എം നേതൃത്വം ‘മാണിസാറി’നോട് മൃദുസമീപനമെടുത്തത് അന്നത്തെ മാധ്യമചര്‍ച്ചകളില്‍ പ്രകടമായിരുന്നു.
ഇന്നാകട്ടെ, പാര്‍ലമെന്‍ററി സംവിധാനത്തെ അപ്പാടെ നോക്കുകുത്തിയാക്കി, ബജറ്റില്‍ പരാമര്‍ശിച്ചതിന്‍െറ ഇരട്ടിയിലധികം തുക അധികവിഭവസമാഹരണമായി അടിച്ചേല്‍പിച്ചപ്പോള്‍ അത് ബഹിഷ്കരിക്കണമെന്ന സി.പി.എം ആഹ്വാനത്തെ രാജ്യദ്രോഹമാണെന്നു പറഞ്ഞ് ആദ്യം നേരിട്ടത് കെ.എം. മാണിതന്നെയായിരുന്നു. വാസ്തവത്തില്‍, നാടനും വിദേശീയനുമായ കോര്‍പറേറ്റുകള്‍ക്കും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളും നികുതിവെട്ടിപ്പും നടത്തി തടിച്ചുകൊഴുക്കുന്ന രാജ്യദ്രോഹികള്‍ക്കുംവേണ്ടി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്ന നയങ്ങളുടെ രാജ്യദ്രോഹവിവക്ഷകള്‍ തിരിച്ചറിഞ്ഞ് വ്യക്തമായ രാഷ്ട്രീയ ദിശാബോധത്തോടെ ജനങ്ങള്‍ അണിനിരക്കുകയാണ് വേണ്ടത്. ഉമ്മന്‍ഭരണത്തിനെതിരായ ജനകീയരോഷത്തെ തങ്ങളുടെ അടുത്ത ഊഴത്തിന് ഉപയോഗപ്പെടുത്തുകയെന്നതിനപ്പുറം യു.ഡി.എഫിന്‍െറ സാമ്പത്തികദര്‍ശനങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു ജനപക്ഷനിലപാടും സി.പി.എമ്മിനില്ളെന്ന് അതിന്‍െറ മുന്‍ഭരണമടക്കമുള്ള അനുഭവങ്ങളിലൂടെ വ്യക്തമാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി ആധിപത്യത്തിലുള്ള നവ ഉദാരീകരണനയങ്ങള്‍ക്കും അവയുടെ വര്‍ത്തമാനരൂപമായ മോദിനോമിക്സിനും അതിന്‍െറ ഇവിടത്തെ നടത്തിപ്പിനുമെതിരെ ഒരു ജനപക്ഷ വികസന ബദലിനെ സംബന്ധിച്ച സമഗ്രമായ കാഴ്ചപ്പാടിന്‍െറ അടിസ്ഥാനത്തില്‍ ജനകീയ മുന്നേറ്റങ്ങള്‍ വളര്‍ന്നുവരുന്നതിലൂടെയേ ഈ ദുരവസ്ഥയെ അതിജീവിക്കാനാകൂ.
No comments:
Post a Comment