ഡോ. ടി.എം. തോമസ് ഐസക്
ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് കേരളത്തിലെ ജീവിതസാഹചര്യമാണ്. മാനവവിഭവ വികസനത്തിന്റെ സൂചികകളിലൊന്നും കേരളവുമായി എന്തെങ്കിലും താരതമ്യം നടത്താവുന്ന അവസ്ഥയിലല്ല ഗുജറാത്ത്.
തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ സര്‍ക്കാറിന്റെവക ആരോഗ്യ സെമിനാര്‍. കേരളത്തിലെ ആരോഗ്യമേഖലയുടെ പല ദൗര്‍ബല്യങ്ങളും സ്വാഭാവികമായും അവിടെ പരാമര്‍ശിക്കപ്പെട്ടു. കൂട്ടത്തിലൊരു പ്രസംഗകന്‍ എന്നെ നോക്കി ഒരു പ്രസ്താവന നടത്തി. ''ഇന്ന് ഇന്ത്യയില്‍ ഏറ്റവുംനല്ല ചികിത്സാസൗകര്യം ഗുജറാത്തിലെ ആസ്പത്രികളിലാണ്. നമുക്കും ഗുജറാത്തില്‍നിന്ന് പലതും പഠിക്കാനുണ്ട്.'' കേരളമോഡലും ഗുജറാത്ത് മോഡലും തമ്മിലുള്ള രാഷ്ട്രീയതാരതമ്യം സദസ്സ് നന്നായി ആസ്വദിച്ചു.
നരേന്ദ്രമോഡിയും ഗുജറാത്ത് മോഡലുമാണ് ഇപ്പോള്‍ ബി.ജെ.പി.യുടെ തുറുപ്പുചീട്ട്. ചിട്ടയും ആസൂത്രിതവുമായ മാധ്യമപ്രചാരണത്തിലൂടെ ഇതിനകം തന്റെ മോഡലിന് മോഡി ദേശീയ, അന്തര്‍ദേശീയ ചര്‍ച്ചകളില്‍ സ്ഥാനം നേടിക്കൊടുത്തുകഴിഞ്ഞു. സ്വന്തം മുഖം മിനുക്കാന്‍ അന്തര്‍ദേശീയ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയെ ആശ്രയിക്കുന്ന ഏക ഇന്ത്യന്‍ രാഷ്ട്രീയനേതാവും ഒരുപക്ഷേ, മോഡിയായിരിക്കും. ടൈം മാസികയുടെ 2012 മാര്‍ച്ച് ലക്കം മുഖചിത്രം നരേന്ദ്രമോഡിയായിരുന്നു. മോഡിയെന്നാല്‍ കച്ചവടം (മോഡി മീന്‍സ് ബിസിനസ്) എന്നായിരുന്നു അമേരിക്കക്കാരുടെ വിശേഷണം. ഗുജറാത്തില്‍നിന്ന് പഠിക്കാന്‍ ഇന്‍ഫോസിസ് നാരായണമൂര്‍ത്തിവക ഉപദേശം വന്നിട്ട് അധികനാളായിട്ടില്ല. മോഡിയുടെ മുഖദാവില്‍നിന്ന് പാഠങ്ങള്‍ നേരിട്ട് അഭ്യസിക്കാന്‍ കേരളത്തിലെ ഒരു മന്ത്രിതന്നെ ഗുജറാത്തിലേക്ക് പോയതും നാം കണ്ടു.
ഗുജറാത്തില്‍നിന്ന് പഠിക്കാന്‍ കേരളത്തെ ഉപദേശിക്കുന്നവര്‍ക്കുമുന്നില്‍ നമുക്ക് ഐക്യരാഷ്ട്രസഭയുടെ 2012-ലെ മാനവവിഭവ വികസന റിപ്പോര്‍ട്ട് തുറന്നിടാം. എന്നിട്ട് സവിനയം ചോദിക്കാം, ''എന്തൊക്കെയാണ് കൂട്ടരേ, നാം മോഡിയില്‍നിന്ന് പഠിക്കേണ്ടത്?''
ഈ റിപ്പോര്‍ട്ടുപ്രകാരം മാനവവിഭവ വികസന സൂചികയില്‍ കേരളം ഒന്നാമതും ഗുജറാത്ത് പതിനൊന്നാമതുമാണ്. 1999-2000-ല്‍ ഗുജറാത്തിന്റെ റാങ്ക് പത്തായിരുന്നു. 2007-'08-ലാണ് അത് പതിനൊന്നായത്.
ശിശുമരണ നിരക്കാണല്ലോ ആരോഗ്യത്തിന്റെ ഏറ്റവും നല്ല സൂചിക. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 12 പേരാണ് കേരളത്തില്‍ മരണപ്പെടുന്നത്. ഗുജറാത്തില്‍ ഇത് 48 ആണ്. കേരളത്തിന് ഒന്നും ഗുജറാത്തിന് 19-ഉം സ്ഥാനങ്ങള്‍. ജീവിതായുസ്സിന്റെ കാര്യത്തിലോ. അവിടെയും കേരളം ഒന്നാമത്. ഗുജറാത്ത് പതിനെട്ടാമതും. കേരളത്തില്‍ 75 ശതമാനം കുഞ്ഞുങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ അത് വെറും 45 ശതമാനം.
സ്ത്രീകളോടുള്ള വിവേചനത്തിന്റെ ആഴം സ്ത്രീ-പുരുഷ അനുപാതത്തില്‍നിന്ന് അളന്നെടുക്കാം. ഗുജറാത്തില്‍ ആയിരം പുരുഷന്മാര്‍ക്ക് 918 സ്ത്രീകളേയുള്ളൂ. കേരളത്തില്‍ ഈ തോത് 1084 ആണ്. സ്ത്രീ- പുരുഷ അനുപാതത്തില്‍ ഗുജറാത്തിന് നാണക്കേടിന്റെ 21-ാം സ്ഥാനം. കേരളത്തില്‍ മാതൃമരണനിരക്ക് ആയിരത്തില്‍ 81 ആയിരിക്കുമ്പോള്‍ ഗുജറാത്തില്‍ ഇത് 148 ആണ്. വിളര്‍ച്ചയുള്ള സ്ത്രീകളുടെ ശതമാനം കേരളത്തിന്റെ ഇരട്ടിയാണ് ഗുജറാത്തില്‍. കേരളത്തിന് രണ്ടാംസ്ഥാനമുള്ളപ്പോള്‍ ഗുജറാത്തിന്റേത് 16. സാക്ഷരതയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീ-പുരുഷ അന്തരം ഇല്ല. സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തിന്റെ പിന്നില്‍ 75 ശതമാനം സാക്ഷരതയുമായാണ് ഗുജറാത്ത് നില്‍ക്കുന്നത്.
വരുമാനസൂചികയില്‍ പ്രതിശീര്‍ഷവരുമാനം മാത്രമല്ല, അതിലെ അസമത്വവും പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിന് രണ്ടാംസ്ഥാനമാണ്, ഗുജറാത്തിന്റേത് ഒമ്പതും. 2004-'05-ല്‍ കേരളത്തിലെ പ്രതിശീര്‍ഷ ഉപഭോഗം 1111 രൂപയാണ്. ഗുജറാത്തിലേത് 722-ഉം. ഉപഭോഗനിലവാരത്തില്‍ കേരളം മൂന്നും ഗുജറാത്ത് പതിമ്മൂന്നും സ്ഥാനങ്ങളിലാണ്. പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനമാണ് കേരളത്തിനുള്ളത്. ഗുജറാത്തിന്റെ സ്ഥാനം പതിമ്മൂന്നും. കേരളത്തില്‍ 4.3 ശതമാനം വീടുകളിലേ കക്കൂസുകളില്ലാതുള്ളൂ. ഗുജറാത്തില്‍ ഇത് 43 ശതമാനമാണ്. ശരാശരി ഭവനനിലവാരവും കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്.
ഇനി പറയൂ, കേരളമോ ഗുജറാത്തോ, ആരാണ് മെച്ചം? ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് കേരളത്തിലെ ജീവിതസാഹചര്യമാണ്. മെച്ചപ്പെട്ട കൂലി, പാര്‍ക്കാന്‍ സ്വന്തമായി വീട്, ആവശ്യത്തിന് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസുരക്ഷാ സംവിധാനങ്ങള്‍... ഇവയൊക്കെയാണ് കേരളത്തിന്റെ സമ്പത്ത്. ഇക്കാര്യങ്ങളിലൊന്നും കേരളവുമായി എന്തെങ്കിലും താരതമ്യം നടത്താവുന്ന അവസ്ഥയിലല്ല ഗുജറാത്ത്. ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാമ്പത്തികവളര്‍ച്ച ഉച്ചിയിലൊന്നുമെത്തേണ്ടതില്ല. ശരിയായ രാഷ്ട്രീയവും ഇച്ഛാശക്തിയും മതി.
സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഗുജറാത്ത് ഇന്ന് ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്. കഴിഞ്ഞൊരു ദശകത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ വേഗം കൂടിയിട്ടുമുണ്ട്. ഇത് ഉയര്‍ത്തിപ്പിടിച്ചാണ് സാമ്പത്തിക മാനേജ്‌മെന്റ് സംബന്ധിച്ച ഗീര്‍വാണങ്ങള്‍. രണ്ടുകാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്: ഒന്ന്-ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ വേഗം വര്‍ധിച്ചു. പത്തും പതിനൊന്നും പഞ്ചവത്സരപദ്ധതിക്കാലമെടുത്താല്‍ മഹാരാഷ്ട്ര, ആന്ധ്ര, ഹരിയാണ, തമിഴ്‌നാട് എന്നിവരൊക്കെ എട്ടുശതമാനത്തിലേറെ സാമ്പത്തികവളര്‍ച്ച കൈവരിച്ച് ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. രണ്ട്-മോഡിയുടെ വരവിന് മുമ്പുതന്നെ സാമ്പത്തികവളര്‍ച്ചയില്‍ താരതമ്യേന മുന്നിട്ടുനിന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു ഗുജറാത്ത്.
ഗുജറാത്തിന്റെ ഇന്നത്തെ വളര്‍ച്ച യഥാര്‍ഥത്തില്‍ മോഡിയുടെ മായാജാലമല്ല. മന്‍മോഹന്‍സിങ്ങിന്റെ ഉദാരീകരണം ഏറ്റവും ശക്തവും സമര്‍ഥവുമായി നടപ്പാക്കിയാണ് മോഡി ടൈംമാസികയുടെയടക്കം ചെല്ലപ്പിള്ളയായത്. മണ്ണും വെള്ളവും ആകാശവുമടക്കമുള്ള പൊതുസ്വത്ത് ചുളുവിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നവലിബറല്‍ നയം ഏറ്റവും ഭംഗിയായി നടപ്പാക്കുന്നത് മോഡിയാണ്. ആ നയത്തിന്റെ കൈയൊപ്പ് ഗൗതം അദാനിയെന്ന പുതുപുത്തന്‍ മുതലാളിയുടെ വിസ്മയവളര്‍ച്ചയില്‍ പതിഞ്ഞുകിടപ്പുണ്ട്.
ഒറ്റവര്‍ഷംകൊണ്ട് ഏറ്റവുമധികം സ്വത്ത് സ്വരുക്കൂട്ടിയ ഇന്ത്യന്‍ ശതകോടീശ്വരന്‍ എന്ന ബഹുമതി 2011-ല്‍ ലഭിച്ച ഗൗതം അദാനി നരേന്ദ്രമോഡിയുടെ ഉറ്റ സുഹൃത്താണ്. അദാനിയെപ്പോലുള്ളവരാണ് കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഗുജറാത്ത്‌മോഡലിന്റെ പരസ്യപ്രതീകം. എണ്‍പതുകളില്‍ ഒരു ഇടത്തരം വ്യാപാരി മാത്രമായിരുന്ന അദാനി, ഗുജറാത്തിന്റെ പൊതുസ്വത്ത് ഊറ്റിയാണ് സമ്പത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നത്. സര്‍ക്കാറില്‍നിന്ന് ചുളുവിലയ്ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണ് ഈ അദ്ഭുതവളര്‍ച്ചയുടെ ആണി. മുണ്ഡ്രയില്‍ അദാനിയുടെ സ്വകാര്യ തുറമുഖം വന്നതോടെ, നാമമാത്ര നഷ്ടപരിഹാരം നല്‍കി കുടിയിറക്കപ്പെട്ട കൃഷിക്കാരും മത്സ്യശോഷണത്തില്‍ ഉപജീവനം മുട്ടിയ മത്സ്യത്തൊഴിലാളികളും ഇന്നും സമരമുഖത്താണ്.
വളര്‍ച്ചയുടെ ഈ വഴി കേരളത്തിന് സ്വീകാര്യമല്ല. സംസ്ഥാനം രൂപവത്കൃതമാകുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ പിന്നാക്കംനിന്ന സംസ്ഥാനമായിരുന്നു കേരളം. പ്രതിശീര്‍ഷ വരുമാനത്തില്‍ അന്ന് നമ്മുടെ സ്ഥാനം 14 ആയിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെയോ മോഡിയുടെയോ വഴിയിലൂടെയല്ല, മേല്‍പറഞ്ഞ പട്ടികകളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറിയത്. താഴ്ന്ന സാമ്പത്തിക വളര്‍ച്ചയുടെ ഘട്ടത്തിലും ഉചിതമായ പുനര്‍വിതരണ നയങ്ങളിലൂടെയാണ് കേരളം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ചയില്ലെങ്കില്‍ ഈ ജീവിതനിലവാരം നിലനിര്‍ത്താനാവില്ലെന്നും അതുകൊണ്ട് കേരളത്തിന്റെ വികസനം വഴിമുട്ടുമെന്നും പ്രവചിച്ചവരേറെയുണ്ട്. സാമ്പത്തികവളര്‍ച്ചയും സാമ്പത്തികനീതിയും തമ്മിലുള്ള ഈ വിപരീതബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു. എണ്‍പതുകളുടെ അവസാനം മുതല്‍ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതി മാറി. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ വളരുന്ന സംസ്ഥാനമായി നാം മാറി. ഇന്ന് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ഗുജറാത്തിനെ അപേക്ഷിച്ച് ഏതാണ്ട് രണ്ടുശതമാനത്തോളംമാത്രം താഴ്ന്ന നിരക്കിലാണ്. പ്രതിശീര്‍ഷവരുമാന വളര്‍ച്ചയെടുത്താല്‍ ഗുജറാത്തിന്റെ തൊട്ടടുത്താണ് കേരളം.
ഗള്‍ഫ് പണവരുമാനമാണ് ഇതിന് പ്രധാനകാരണം എന്നത് ശരിതന്നെ. പക്ഷേ, ഗള്‍ഫ്പണം ആകാശത്തുനിന്ന് വീഴുന്ന മന്നയല്ല. കേരളത്തിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യവും ലഭ്യമായതുകൊണ്ടാണ് അവര്‍ക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദേശത്തെ തൊഴില്‍സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞത്. മാനവവിഭവ വികസനത്തിനും നാം നല്‍കിയ ഊന്നലിന്റെ ഫലമാണ് വിദേശത്തുനിന്നുള്ള വരുമാനവും ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയും.
കേരളം ഏറ്റവും മാതൃകാ സംസ്ഥാനമാണ് എന്നൊന്നുമല്ല വാദിക്കുന്നത്. തിരുത്താന്‍ സാംസ്‌കാരികവും സാമൂഹികവുമായ ഒട്ടേറെ അപചയങ്ങളുണ്ട്. സാമ്പത്തിക വീക്ഷണത്തില്‍ ഏറ്റവും പ്രധാന ദൗര്‍ബല്യം ഇന്നുള്ള സാമ്പത്തികക്കുതിപ്പിനെ കേരളത്തിലെ കൃഷിയും വ്യവസായ വളര്‍ച്ചയുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നില്ല എന്നതാണ്. വളര്‍ച്ച മുഴുവന്‍ സേവനത്തുറകളിലാണ്. ഈ ദൗര്‍ബല്യം തിരുത്തി കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കും.
സാമ്പത്തിക വളര്‍ച്ചയ്ക്കുവേണ്ടി നിക്ഷേപകരെ ഉത്തേജിപ്പിക്കുന്നതിന് എന്തുവിലയും അധികമാകില്ല എന്നതാണ് മോഡിയുടെ സിദ്ധാന്തം. ഭൂമിയും പൊതുസ്വത്തും കൈയടക്കി കോര്‍പ്പറേറ്റുകള്‍ നേടുന്ന സാമ്പത്തികക്കുതിപ്പില്‍ മേനിനടിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം കേരളത്തിന് സ്വീകാര്യമല്ല. അല്ലെങ്കില്‍ത്തന്നെ നമ്മുടെ പാരിസ്ഥിതിക സന്തുലനാവസ്ഥ ഇപ്പോഴേ വിനാശത്തിന്റെ വക്കിലാണ്. അത് തകിടംമറിക്കുന്ന ഒരു വികസനനയത്തിനും പിന്നണിപാടാനാവില്ല. നിക്ഷേപകര്‍ക്ക് സുരക്ഷിത്വം ഉറപ്പിക്കാനെന്നപേരില്‍, അധ്വാനിക്കുന്നവരുടെ അവകാശങ്ങളും അടിയറ വെക്കാനാവില്ല. ഇതുരണ്ടും സമന്വയിക്കുന്ന വികസനപാതയിലൂടെ വേണം കേരളം മുന്നേറേണ്ടത്. അതുകൊണ്ട്, നരേന്ദ്രമോഡി പ്രചരിപ്പിക്കുന്ന പാഠപുസ്തകം തള്ളിക്കളയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

No comments:
Post a Comment